24.2 C
Kottayam
Saturday, June 6, 2026

കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിനെ ഇകഴ്ത്തി കാണിക്കാൻ അന്യ സംസ്ഥാന ലോബിയുടെ ചട്ടുകമാകരുത് വിദ്യാർത്ഥി സംഘടനകൾ :കെ.എസ് സി കോട്ടയം ജില്ലാ പ്രസിഡൻ്റ് നോയൽ ലൂക്ക്

Must read

കോട്ടയം:വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ തന്നെ മുഖ മുദ്രയായി മാറിയ കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിനെ തകർക്കുവാൻ അന്യ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ ലോബിയുടെ ചട്ടുകമായി മാറരുത് വിദ്യാർത്ഥി സംഘടനകളെന്ന്  കെ എസ് സി കോട്ടയം ജില്ലാ പ്രസിഡണ്ട് നോയൽ ലൂക്ക് .

മുൻ കാലങ്ങളിൽ താറാവിൻ  കൂട്ടം പോലെ അന്യ സംസ്ഥാനങ്ങളിലെ എൻജിനീയറിങ് കോളേജുകളിൽ ഭാരിച്ച ഫീസിൽ പ്രവേശനം നേടിയിരുന്ന കേരളത്തിലെ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളാണ് അമൽജ്യോതി പോലുള്ള കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരുക്കിയിരുന്നത്.

ഇതൊക്കെ അന്യസംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ ലോബികൾക്ക് ഹിതകരമല്ലാത്തതിനാൽ കേരളത്തിലെ വിദ്യാർത്ഥി പ്രസ്ഥാനങ്ങളെ കൂട്ടുപിടിച്ചു അവയെ തകർക്കാനുള്ള ഗൂഢ ലക്ഷ്യവും ഈ സമരത്തിന് പിന്നിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വയനാട്ടിൽ മഴമറ കൃഷി വ്യാപകമായപ്പോൾ തമിഴ്‌നാട്ടിലെ പച്ചക്കറി ലോബി പരിസ്ഥിതി വാദികളെ ഇളക്കി വിട്ട് മഴമറ കൃഷി പരിസ്ഥിതിക്കു ഹാനികരമെന്നുള്ള പ്രചാരണം നടത്തിയതും ഈ സമരങ്ങളും ഒരേ പോലെ തന്നെയാണ് കാണേണ്ടത്.കുറ്റം ആരുടെ ഭാഗത്താണെന്നുള്ളതിന്  നിക്ഷ്പക്ഷമായ സമഗ്ര അന്വേഷണം ആവശ്യമാണെന്നിരിക്കെ കോളേജിലെ വസ്തു വകകൾ നശിപ്പിച്ചു കൊണ്ടുള്ള സമരത്തിന് കെ എസ് സി എതിരാണ്.

- Advertisement -

ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉയർന്ന നിലവാരം പുലർത്തുന്ന കാഞ്ഞിരപ്പള്ളി കോളേജിനെതിരെ, അടുത്ത അധ്യായന വർഷത്തിലെ അഡ്മിഷൻ ആരംഭിക്കാനിരിക്കെ, മുൻകൂട്ടി ആസൂത്രണം ചെയ്ത രീതിയിലുള്ള സമരത്തിനു പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കണമെന്ന് നോയൽ ലൂക്ക് ആവശ്യപ്പെട്ടു.

- Advertisement -

മരണം നടന്ന് രണ്ട് ദിവസത്തിന് ശേഷം കോളേജിനെതിരെ നടക്കുന്ന അക്രമങ്ങളിൽ സംഘടിത സ്വഭാവമുളളതായും ഗൂഢാലോചന ഉള്ളതായും ബോധ്യമായിരിക്കുകയാണ്. അധ്യാപകരെ തടഞ്ഞുവെച്ചും ഉപദ്രവിച്ചും അപകീർത്തിപ്പെടുത്തിയും സ്ഥാപനങ്ങൾക്ക് കേടുപാട് വരുത്തിയും നടത്തുന്ന പ്രതികരണങ്ങൾ അംഗീകരിക്കാനാവില്ല.

ഇത്തരം സംഘടിത നീക്കങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്താൻ നടപടി ഉണ്ടാകണം.നല്ലനിലയിൽ പ്രവർത്തിക്കുന്ന സ്വാശ്രയ സ്ഥാപനങ്ങളെ തകർക്കുവാൻ ലക്ഷ്യം വെച്ച് നടക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ അനുവദിക്കാനാകില്ല യെന്നും,കൃത്യമായ നടപടികൾ സ്വീകരിക്കുവാൻ സർക്കാരും പോലീസും തയ്യാറാകണമെന്നും കെ എസ് സി കോട്ടയം ജില്ലാ പ്രസിഡണ്ട് നോയൽ ലൂക്ക് ആവശ്യപ്പെട്ടു.

തിരുവനന്തപുരത്തെ ഏറ്റവും വലിയ ഗുണ്ടായിസക്കാരനെ വിദ്യാഭ്യാസ മന്ത്രിയും,കോട്ടയത്തെ ഏറ്റവും വലിയ സഹകരണ വിഴുങ്ങിയെ സഹകരണ മന്ത്രിയും ആക്കികൊണ്ടുള്ള കേരള ഭരണത്തിൽ എസ് എഫ് ഐ യെ കൊണ്ട് കാഞ്ഞിരപ്പള്ളി കോളേജിനെതിരെ സമരം നടത്തിക്കുന്നത്  കുട്ടിക്കുരങ്ങനെ  കൊണ്ട് ചുടുചോറ് വരിക്കുന്നതു പോലെ മാത്രമെന്നും നോയൽ ലൂക്ക് കുറ്റപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week