ആഹ്‌ളാദത്തില്‍ നിന്ന് ദുരന്തത്തിലേക്ക് ഒരു ടിക്ക്‌ടോക്ക് ദൂരം,വൈറലായി കൃതിയുടെ വീഡിയോ

കോട്ടയം:നാടിനെയൊന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു കൃതി കൊലക്കേസ്.ഇപ്പോള്‍ കൃതിയുടേയും രണ്ടാം ഭര്‍ത്താവ് വൈശാഖിന്റെയും വിവാഹദിനത്തിലെ ടിക്ക് ടോക്ക് വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.ഫെയ്സ്ബുക് വഴി പരിചയം പിന്നീട് പ്രണയത്തിനു വഴിമാറിയതോടെയാണ് ഇരുവരും വിവാഹിതരാകുന്നത്. വൈശാഖിന്റെ ആദ്യ വിവാഹമാണിത്. കൃതിയുടെ ആദ്യ വിവാഹം മാസങ്ങള്‍ മാത്രമാണ് നിലനിന്നത്.

ഈ ബന്ധത്തില്‍ മൂന്നു വയസുള്ള മകളുണ്ട്. അതേസമയം പണംസംബന്ധിച്ച വഴക്കിനിടയില്‍ കൃതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു വൈശാഖ് പൊലീസിനു മൊഴി നല്‍കി. കൊലപ്പെടുത്താന്‍ വേണ്ടി ചെയ്തതല്ലെന്നും അപ്പോഴത്തെ ദേഷ്യത്തില്‍ സംഭവിച്ചതാണെന്നും വൈശാഖ് പറയുന്നു. പ്രണയ വിവാഹമായിരുന്നെങ്കിലും ദാമ്പത്യ ജീവിതം സുഖകരമായിരുന്നില്ലെന്ന് കൃതി പലപ്പോഴും സൂചിപ്പിച്ചതായി വീട്ടുകാര്‍ പറയുന്നു. സ്വത്തിനോടുമുള്ള ആര്‍ത്തി കാരണം വൈശാഖ് തന്നെ വിവാഹം കഴിച്ചതെന്നും കൊല്ലെപ്പെടുമെന്ന് ഭയപ്പെട്ടിരുന്നതായും കൃതി പറയുന്നു.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News