കഴിച്ച ഭക്ഷണത്തിന് പണം ചോദിച്ചപ്പോൾ ജീവനക്കാരന് ഇടി; ഹോട്ടൽ തല്ലിത്തകർത്ത് യുവാക്കൾ

കോഴിക്കോട്: ഭക്ഷണം കഴിച്ച പണം ചോദിച്ചതിന് ഹോട്ടൽ തല്ലിത്തകർത്തു. കോഴിക്കോട് മിംസ് ആശുപത്രിയ്ക്ക് മുൻവശത്തെ അളിയൻസ് എന്ന ഹോട്ടലിലാണ് യുവാക്കളുടെ അതിക്രമം. ക്യാഷ് കൗണ്ടറിലിരുന്ന യുവാവിനെ ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയായിരുന്നു സംഭവം. മൂന്നുപേരടങ്ങുന്ന സംഘമാണ് ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ എത്തിയത്. ഭക്ഷണം കഴിച്ച ശേഷം ക്യാഷ് കൗണ്ടറിലിരുന്നയാൾ പണം ചോദിച്ചപ്പോഴാണ് ഇവർ അക്രമാസക്തരായത്.

500 രൂപയിലേറെ വില വരുന്ന ഭക്ഷണം കഴിച്ച ശേഷം ഇറങ്ങിപ്പോകാൻ ശ്രമിക്കുകയായിരുന്നു ഇവർ. ഈ സമയത്ത് കൗണ്ടറിൽ ഉണ്ടായിരുന്നയാൾ പണം നൽകാതെ ഇറങ്ങിപ്പോകാൻ പറ്റില്ലെന്ന് പറഞ്ഞു. ഇതോടെയാണ് യുവാക്കൾ പ്രകോപിതരാകുന്നത്. പിന്നീട് പുറത്തേക്ക് പോയി വടി അടക്കം എടുത്തുകൊണ്ട് വന്ന് ആക്രമിക്കുകയായിരുന്നു.

രണ്ടാഴ്ച മുമ്പാണ് ഹോട്ടൽ ആരംഭിക്കുന്നത്. അക്രമികളിൽ ഒരാളെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിലേൽപ്പിച്ചു. മറ്റുള്ളവർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. ഒരു ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് വിലയിരുത്തുന്നത്.

In a shocking display of violence in Kozhikode, a group of youths went on a rampage at Alians Hotel, located in front of MIMS Hospital, after being asked to pay for the food they consumed. The assailants brutally attacked the staff and destroyed the hotel’s property on Saturday night. One staff member sitting at the cash counter was severely injured after being struck with an iron rod. The gang fled the scene after causing significant damage to the furniture and equipment. The Panniyankara Police have initiated an investigation into the incident, using CCTV footage to identify and apprehend the culprits.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News