കോട്ടയം :ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ ഭേദഗതി വരുത്തി ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. ഇതനുസരിച്ച് എല്ലാ വ്യാപാര സ്ഥാപനങ്ങള്‍ക്കും രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ പ്രവര്‍ത്തനാനുമതിയുണ്ട്. മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല.
ഹോട്ടലുകളില്‍ രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ മാത്രമേ ആളുകളെ ഇരുത്തി ഭക്ഷണം വിളമ്പാന്‍ പാടുള്ളൂ. രാത്രി ഒന്‍പതു മുതല്‍ പത്തുവരെ പാഴ്‌സല്‍, ഹോം ഡെലിവറി സേവനങ്ങള്‍ അനുവദിക്കും.
വഴിയോര ഭക്ഷണ ശാലകളില്‍ അംഗീകാരമുള്ളവയ്ക്ക് മാത്രം ഇതേ സമയക്രമത്തില്‍ പ്രവര്‍ത്തിക്കാം.
കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുമ്പോള്‍ ഇതു സംബന്ധിച്ച ഉത്തരവില്‍ പരാമര്‍ശിക്കുന്ന നിയന്ത്രണങ്ങള്‍ മാത്രം അതത് പ്രദേശങ്ങളില്‍ ബാധകമായിരിക്കും.
എല്ലാ വ്യാപാര സ്ഥാപനങ്ങളും സാമൂഹിക അകലം ഉള്‍പ്പെടെ കോവിഡ് പ്രതിരോധത്തിനായുള്ള സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. വ്യാപാര സ്ഥാപനങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഇന്‍സിഡന്റ് കമാന്‍ഡര്‍മാരായ തഹസില്‍ദാര്‍മാരും ഉത്തരവാദിത്വപ്പെട്ട മറ്റ് ഉദ്യോഗസ്ഥരും ഉറപ്പാക്കണം.
ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും നടപടി സ്വീകരിക്കും.