ആറു മണിക്കൂര്‍ ആംബുലന്‍സിനായി കാത്ത് വീട്ടില്‍… മൂന്നു മണിക്കൂര്‍ ഒരു ഡോക്ടറുടെ ശബ്ദത്തിന് കാത്ത് ആംബുലന്‍സില്‍ … അവസാനം ഒരു മനുഷ്യനെന്ന പരിഗണന പോലും ലഭിക്കാതെ, ഒരു തുള്ളി വെള്ളം പോലും ലഭിയ്ക്കാതെ മരണം,കോട്ടയത്തെ യുവാവിന്റെ മരണത്തില്‍ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍

കോട്ടയം:വിദേശത്തുനിന്നും നാട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയവെ യുവാവ് കുഴഞ്ഞുവീണ സംഭവത്തില്‍ ആരോഗ്യവകുപ്പിന് ഗുരുതരമായ അനാസ്ഥയുണ്ടായെന്ന ആരോപണവുമായി കുടുംബം രംഗത്ത്ദുബായില്‍ നിന്നും നാട്ടിലെത്തിയശേഷം. വീട്ടില്‍ ഒറ്റയ്ക്ക് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കാണക്കാരി കല്ലമ്പാറ മനോഭവനില്‍ മഞ്ജുനാഥാണ് (39) മരിച്ചത്. രാവിലെ ആഹാരം കൊടുക്കാനായി ഫോണില്‍ വിളിച്ചപ്പോള്‍ പ്രതികരിക്കാതായതോടെ സഹോദരന്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു.

ആരോഗ്യ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയങ്കിലും മുറിയില്‍ അവശനായി കിടക്കുന്ന നിലയില്‍ കണ്ടെത്തിയ മഞ്ജുനാഥിനെ ആശുപത്രിയിലെത്തിക്കാനായി ആംബുലന്‍സിനു കാത്തിരുന്നതാണ് മരണം സംഭവിക്കാന്‍ കാരണമെന്നു സംഭവത്തിന് ദൃക്സാക്ഷിയായ അപ്പുമാഷ് പറയുന്നു.വൈകുന്നേരത്തോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. യുവാവിനെ ആശുപത്രിയിലേക്കു മാറ്റാന്‍ മണിക്കൂറുകള്‍ താമസിച്ചതാണ് മരണ കാരണം എന്നാണ് ആരോപണം.

‘രാവിലെ പത്തു മണിക്ക് വിളിച്ച ആംബുലന്‍സ് വന്നപ്പോള്‍ നാല് മണി ആയിരുന്നു. തുടര്‍ന്ന് അഞ്ചു മണിക്ക് മെഡിക്കല്‍ കോളേജില്‍ എത്തി.. 6.30 ന് ഒരു ഡോക്ടര്‍ ആംബുലന്‍സില്‍ എത്തി നോക്കിപ്പോയി .. വീണ്ടും കാത്തിരിപ്പ് എട്ടു മണിക്ക് ആംബുലന്‍സില്‍ നിന്നും ഇറക്കുമ്പോള്‍ ഒരു ചലനം പോലും ഇല്ലായിരുന്നു.ഒടുവില്‍ അറിയിപ്പു വന്നു … ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റിയില്ല … നഷ്ടം പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങള്‍ക്കും ഭാര്യയ്ക്കും മാത്രം..ബന്ധുക്കള്‍ കൂട്ടിച്ചേര്‍ത്തു.

നീണ്ട ആറു മണിക്കൂര്‍ ആംബുലന്‍സിനായി കാത്ത് വീട്ടില്‍ … നീണ്ട മൂന്നു മണിക്കൂര്‍ … ഒരു ഡോക്ടറുടെ ‘ശബ്ദത്തിന് കാത്ത് ആംബുലന്‍സില്‍ … അവസാനം ഒരു മനുഷ്യനെന്ന പരിഗണന പോലും ലഭിക്കാതെ.. ഒരു തുള്ളി വെള്ളം പോലും കൊടുക്കാന്‍ പറ്റാതെ .. അതിനുള്ളില്‍ പിടഞ്ഞു തീരുന്നതിനു സാക്ഷിയായി ഒന്നും ചെയ്യാനാവാതെ … ഈയുള്ളവനും ‘ – ബന്ധുക്കള്‍ പറയുന്നു. ഇക്കഴിഞ്ഞ 21നു ദുബായില്‍ നിന്നെത്തിയ മഞ്ജുനാഥ് വീട്ടില്‍ ഒറ്റയ്ക്കു ക്വാറന്റീനില്‍ കഴിയുകയായിരുന്നു. മഞ്ജുനാഥിന്റെ ഭാര്യ: ഗായത്രി. മക്കള്‍: ശിവാനി, സൂര്യകിരണ്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News