ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് കോട്ടയം സ്വദേശി മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് കോട്ടയം സ്വദേശി മരിച്ചു. കണമല എയ്ഞ്ചല്‍വാലി സ്വദേശി മാട്ടേന്‍ എം.യു തോമസ് (റോയി -48) ആണ് മരിച്ചത്. ഡല്‍ഹിയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ കൊവിഡ് ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.

സംസ്‌കാരം വെള്ളിയാഴ്ച കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നോയിഡ സെക്ടര്‍ 124ന് സമീപമുള്ള ക്രിസ്ത്യന്‍ സെമിത്തേരിയില്‍. ഭാര്യ റേച്ചല്‍ തോമസ്. മക്കള്‍ അമല്‍, ബിബിന്‍ (ഇരുവരും വിദ്യാര്‍ഥികള്‍).

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News