EntertainmentKeralaNews

ആശുപത്രിവാസം കഴിഞ്ഞ് പുതിയ സിനിമയിൽ ജോയിൻ ചെയ്തു,ഹൃദയം നിറഞ്ഞ നന്ദിയെന്ന് കോട്ടയം നസീർ

കോട്ടയം:നെഞ്ചുവേദനയെ തുടർ‌ന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നടൻ കോട്ടയം നസീർ ആശുപത്രി വിട്ടു. ആരോഗ്യം വീണ്ടെടുത്തതോടെ വീണ്ടും സിനിമയിൽ സജീവമാവുകയാണെന്ന് അദ്ദേഹം പറ‍ഞ്ഞു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചെറുകുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ആശുപത്രിവാസം കഴിഞ്ഞ് ഇന്ന് പുതിയ സിനിമയിൽ ജോയിൻ ചെയ്തു…എന്നെ ചികിൽസിച്ച “കാരിതാസ് “ഹോസ്പിറ്റലിലെ ഡോക്ടർമാർക്കും… പരിചരിച്ച നഴ്‌സുമാർക്കും എന്റെ അസുഖ വിവരം ഫോണിൽ വിളിച്ചു അന്ന്വേഷിക്കുകയും….. വന്നു കാണുകയും….. എനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്ത എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. കോട്ടയം നസീറിന്റെ വാക്കുകൾ.

ഈ മാസം 27-നാണ് നെഞ്ചുവേദനയേത്തുടർന്ന് കോട്ടയം നസീറിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആൻജിയോഗ്രാം പരിശോധനയ്ക്ക് ശേഷം ആൻജിയോപ്ലാസ്റ്റി ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button