KeralaNews

നറുക്കെടുപ്പ് ഭാഗ്യം യു.ഡി.എഫിന്, കോട്ടയത്തും പരവൂരും ഭരണം പിടിച്ചു

കോട്ടയം::നറുക്കെടുപ്പിലൂടെ കോട്ടയം,പരവൂർ നഗരസഭകൾ യുഡിഎഫിന്.വിമതയായി മത്സരിച്ച ബിൻസി സെബാസ്റ്റ്യൻ പിന്തുണച്ചതോടെ കോട്ടയത്ത് യു.ഡി.എഫും എൽ.ഡി.എഫും ഒപ്പത്തിനൊപ്പമെത്തി. എൽ.ഡി.എഫ് 22 യു.ഡി.എഫ് 22 എന്നിങ്ങനെയായിരുന്നു കക്ഷിനില.

എൽഡിഎഫിനും യുഡിഎഫിനും പതിനാല് വീതം സീറ്റ് കിട്ടിയ കൊല്ലം പരവൂർ നഗരസഭയിൽ യുഡഎഫിന് ഭരണം. സി ശ്രീജ അധ്യക്ഷയാകും. ഇടതിനും വലതിനും 14 സീറ്റുള്ള പരവൂരിൽ നാല് സീറ്റി ബിജെപിക്കായിരുന്നു.

മേയർ തെരഞ്ഞെടുപ്പിൽ ബിജെപിയും സ്ഥാനാർത്ഥിയെ നിർത്തിയിരുന്നു. അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ആദ്യഘട്ടത്തിൽ ആർക്കും ഭൂരിപക്ഷം കിട്ടാത്തതിനാൽ രണ്ടാം ഘട്ടത്തിൽ ബിജെപി സ്ഥാനാർത്ഥിയെ ഒഴിവാക്കി തെരഞ്ഞെടുപ്പ് നടന്നു. അപ്പോഴും ഇരു മുന്നണികൾക്കും ഒരേ വോട്ട് കിട്ടിയപ്പോഴാണ് തീരുമാനം നറുക്കെടുപ്പിലേക്ക് നീങ്ങിയത്.

കൊല്ലം ജില്ലയിൽ ഒരു മുൻസിപ്പാലിറ്റിയുടെ ഭരണം കിട്ടിയെന്നതിൽ യുഡിഎഫ് ആശ്വസിക്കുമ്പോൾ വർഷങ്ങളായി നിലനിർത്തിപ്പോന്ന പരവൂർ നഷ്ടപ്പെട്ടതിന്റെ വിഷമമാണ് എൽഡിഎഫിന്. ഇനി വൈസ് ചെയർമാൻ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പും സമാന രീതിയിൽ നറുക്കെടുപ്പിലൂടെയായിരിക്കും തീരുമാനമുണ്ടാകുക. ജെ ഷെരീഫ്, കെ സഫറുള്ള എന്നിവർ തമ്മിലാവും വൈസ് ചെയർമാൻ സ്ഥാനത്തേക്കുള്ള മൽസരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker