25.2 C
Kottayam
Saturday, November 30, 2024

സര്‍ക്കാർ ക്യാമ്പയിനിലെ പരിശോധന വഴിത്തിരിവായി, കോട്ടയത്ത് പെൺകുട്ടിയിൽ കണ്ടത് അസാധാരണ എച്ച്ബി ലെവല്‍, ശസ്ത്രക്രിയയിൽ പുതുജീവൻ

Must read

തിരുവനന്തപുരം: വിളര്‍ച്ച മുക്ത കേരളത്തിന് സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ വിവ (വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്) കേരളം ക്യാമ്പയിനിലൂടെ ഒരു പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിച്ചു. സ്‌കൂള്‍ ലെവല്‍ വിവ ക്യാമ്പയിനിലൂടെ നടത്തിയ പരിശോധനയെത്തുടര്‍ന്ന് ഹീമോഗ്ലോബിന്‍ അളവ് വളരെ കൂടിയതിനാല്‍ കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കി. 

ഹൃദയത്തിന് സാരമായ പ്രശ്നമുള്ള കുട്ടിയ്ക്ക് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടത്തി. വിജയകരമായ ശസ്ത്രക്രിയയിലൂടെ കുട്ടി ജീവിതത്തിലേക്ക് തിരിച്ച് വരികയാണ്. മുഴുവന്‍ ഫീല്‍ഡ് തല ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ശസ്ത്രക്രിയ നടത്തിയ കോട്ടയം മെഡിക്കല്‍ കോളേജിലെ ടീമിനും ചികിത്സ ഏകോപിപ്പിച്ച കോട്ടയം ജില്ലാ ടീമിനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദനം അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ആരംഭിച്ച സ്‌കൂള്‍ തല വിവ ക്യാമ്പയിനാണ് വഴിത്തിരിവായത്. വിളര്‍ച്ച കണ്ടെത്തുന്ന പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മതിയായ അവബോധവും ചികിത്സയും ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. കോട്ടയം ജില്ലയില്‍ ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന പാലയിലെ സ്‌കൂളില്‍ ക്യാമ്പ് നടത്തിയപ്പോഴാണ് പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയ്ക്ക് ഹീമോഗ്ലോബിന്‍ അളവ് ഉയര്‍ന്ന നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ ഹീമോഗ്ലോബിന്‍ അളവ് വളരെ കൂടുതല്‍ ആയാണ് കാണിച്ചത്.

വിവ പദ്ധതിയില്‍ സ്‌ക്രീനിംഗ് വഴി കണ്ടെത്തുന്ന പ്രശ്‌നങ്ങള്‍ക്ക് സ്ഥിരീകരണം നടത്തുന്നത് ലാബുകളില്‍ രക്തപരിശോധന നടത്തിയാണ്. ലാബില്‍ പരിശോധിച്ചപ്പോഴും ഹീമോഗ്ലോബിന്‍ അളവ് ഉയര്‍ന്നു തന്നെയായിരുന്നു. കുട്ടിയുടെ ഹൃദയത്തിന്റെ വാല്‍വിന് ചെറുപ്പത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാത്തതിനാല്‍ ശ്രദ്ധിച്ചിലായിരുന്നു. കുട്ടിക്ക് വിദഗ്ദ്ധ ചികിത്സക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി തുടര്‍പരിശോധനയ്ക്ക് വിധേയമാക്കി. തുടര്‍ന്ന് ഹൃദയ വാല്‍വിന് ഗുരുതര പ്രശ്നമുണ്ടായതിനാല്‍ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

Cyclonic Storm Fengal Live: 6 ജില്ലകളിൽ അവധി, രാഷ്ട്രപതിയുടെ പരിപാടി റദ്ദാക്കി; തമിഴ്നാട്ടിൽ കനത്ത ജഗ്രത

ചെന്നൈ: ഫിൻജാൽ ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ രാഷ്ട്രപതിയുടെ ഇന്നത്തെ പരിപാടി റദ്ദാക്കി. തിരുവാരൂരിൽ കേന്ദ്ര സർവകലാശാലയുടെ പരിപാടിയിൽ പങ്കെടുക്കില്ല. തമിഴ്നാട്ടിൽ കനത്ത ജാ​ഗ്രത നിര്‍ദേശം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ചെന്നൈയിലേക്കും തിരിച്ചുമുള്ള 13...

ചൈനീസ് കപ്പൽ നങ്കൂരം വലിച്ച് ടെലികോം കേബിളുകൾ തകർന്നു; അന്വേഷണമാരംഭിച്ച് സ്വീഡന്‍

സ്റ്റോക്ക്‌ഹോം: ബാൾട്ടിക് കടലിലെ സീ ടെലികോം കേബിളുകൾ തകർന്ന സംഭവത്തിൽ ചൈന അന്വേഷണത്തോട് സഹകരിക്കണമെന്ന ആവശ്യവുമായി സ്വീഡൻ. സ്വീഡനെയും ലിത്വാനിയയേയും ഫിൻലാൻഡിനേയും ജർമ്മനിയേയും ബന്ധിക്കുന്ന സീ ടെലികോം കേബിളുകൾക്കാണ് നവംബർ 17നും 18നും...

പത്തനംതിട്ടയിൽ ഗ‍ർഭിണിയായിരുന്ന പ്ലസ് ടു വിദ്യാർത്ഥി മരിച്ചു; സഹപാഠിയായ 18കാരൻ അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സഹപാഠി അറസ്റ്റിൽ. ആലപ്പുഴ നൂറനാട് സ്വദേശിയാണ് അറസ്റ്റിലായത്. 18 വയസും ആറ് മാസവുമാണ് പ്രതിയുടെ പ്രായം. വിദ്യാർത്ഥിനിയുടെ മരണത്തിലെ കുറ്റസമ്മതമൊഴിയാണ് അറസ്റ്റിലേക്ക്...

യൂട്യൂബർ തൊപ്പിയുടെ മുൻകൂർ ജാമ്യാപേക്ഷ; പൊലീസിന്റെ റിപ്പോർട്ട് തേടി ഹൈക്കോടതി; രാസലഹരി കേസിൽ നടപടി

കൊച്ചി: യൂട്യൂബർ തൊപ്പിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി പൊലീസിൻ്റെ റിപ്പോർട്ട് തേടി. തമ്മനത്തെ ഫ്ലാറ്റിൽ നിന്ന്  രാസലഹരിയുമായി യുവാക്കളെ കസ്റ്റഡിയിലെടുത്ത കേസിലാണ് മുൻകൂർ ജാമ്യാപേക്ഷയുമായി തൊപ്പി എന്ന നിഹാദ് കോടതിയെ സമീപിച്ചത്. കേസ്...

ബാറ്റർമാരുടെ വിളയാട്ടം! ശ്രേയസിന്റെ മുംബൈയെ തകർത്ത് സഞ്ജുവിന്റെ കേരളം

ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ മുംബൈയെ തകർത്ത് കേരളത്തിന്റെ കുതിപ്പ്. 43 റണ്‍സ് വിജയമാണ് സഞ്ജു സാംസൺ നയിച്ച കേരളം കരുത്തരായ മുംബൈയ്ക്കെതിരെ നേടിയത്. കേരളം ഉയർ‌ത്തിയ 235 റണ്‍സ്...

Popular this week