KeralaNews

കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ലിസ്സി സെബാസ്റ്റ്യൻ അന്തരിച്ചു

കോട്ടയം:ജില്ലാ പഞ്ചായത്ത്‌ (പൂഞ്ഞാർ ഡിവിഷൻ )അംഗം ലിസ്സി സെബാസ്റ്റ്യൻ കളപ്പുരക്കപ്പറമ്പിൽ (57) നിര്യാതയായി.കേരള ജനപക്ഷം സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. കളത്തൂക്കടവ് ഇളംതുരുത്തിയിൽ കുടുംബാഗമാണ്.

ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ഈരാറ്റുപേട്ടയിൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഇന്ന് പുലർച്ചെ 5 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.ഹൃദയാഘാതമാണ് മരണകാരണം. പൂഞ്ഞാർ ഡിവിഷനിൽ നിന്നും പിസി ജോർജിന്റെ ജനപക്ഷം അംഗം ആയാണ് വിജയിച്ചത്.നേരത്തെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയും പ്രവർത്തിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker