കോട്ടയം:കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ട് ദന്തചികിത്സാ മേഖലയിലെ നിയന്ത്രണങ്ങൾ ഇപ്പോഴും നിലനിൽക്കുന്നതിനാൽ പൊതുജനങ്ങൾ വളരെ അത്യാവശ്യമായ ദന്തചികിത്സകൾക്ക് മാത്രമേ കോട്ടയം ദന്തൽ കോളേജ് ഒ.പി സന്ദർശിക്കാവൂ എന്ന് പ്രിൻസിപ്പൽ ഡോ. വി ടി ബീന അറിയിച്ചു. സർക്കാരിന്റെ കർശന നിർദ്ദേശമുള്ളതിനാൽ ദന്തചികിത്സകളിൽ നീട്ടിവെക്കാനാവുന്നതും എയ്റോസോൾ സൃഷ്ടിക്കുവാൻ സാദ്ധ്യതയുള്ളതുമായ ചികിത്സകളായ പല്ല് ക്ലീൻ ചെയ്യുക, പല്ലിൽ കമ്പിയിടുക, റൂട്ട് കനാൽ ട്രീറ്റ്മെന്റ്,പല്ല് അടയ്ക്കുക,കൃത്രിമ പല്ലു വയ്ക്കുക എന്നിവ ഇപ്പോഴത്തെ സാഹചര്യത്തിൽ ചെയ്യുവാൻ സാധിക്കുന്നതല്ല.
പല്ലുവേദന, നീർക്കെട്ട്, അപകടത്തെതുടർന്ന് മുഖത്തിനോ പല്ലുകൾക്കോ ഉണ്ടാവുന്ന ക്ഷതം, മറ്റ് അസുഖങ്ങളുടെയോ ശസ്ത്രക്രിയകളുടെയോ ഭാഗമായി വേണ്ടി വരുന്ന ദന്ത ചികിത്സകൾ തുടങ്ങി വളരെ അത്യാവശ്യമായ ചികിത്സകൾ മാത്രമേ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ദന്തൽ കോളേജിൽ ലഭ്യമാകൂ.വിവിധ ദന്ത ചികിത്സകൾക്കായി ഈ കാലയളവിൽ അപ്പോയിന്റ്മെന്റ് ലഭിച്ചിട്ടുള്ളവർക്ക് നിയന്ത്രണങ്ങൾ മാറിയതിനുശേഷം താമസംവിനാ ചികിത്സ ലഭ്യമാക്കുന്നതായിരിക്കും.
ലോക്ക് ഡൗൺ കാലയളവിൽ_ ദന്തചികിത്സയ്ക്കായി ഏർപ്പെടുത്തിയിരുന്ന ടെലികൺസൾട്ടേഷൻ സൗകര്യം രാവിലെ 9 മുതൽ 5 മണി വരെ തുടർന്നും ലഭ്യമാണ്._
ഡോ. ടി.വി അനുപം
( കുട്ടികളുടെ ദന്തചികിത്സ)
9497882556
ഡോ. ഫിലിപ്പ്സ് മാത്യു
7907411361
ഡോ. പ്രദീഷ് സത്യൻ
7012109538
ഡോ. പ്രശാന്ത് സോണി സോമൻ 9633534454
ഡോ. വിവേക് നാരായൺ 9895319384