മുംബൈയില്‍ കൊവിഡ് ബാധിച്ച യുവതി കുഞ്ഞിന് ജന്മം നല്‍കി

മുംബൈ: കൊവിഡ് വൈറസ് ബാധിച്ച യുവതി കുഞ്ഞിന് ജന്മം നല്‍കി. മുംബൈയിലെ നാനാവതി സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലാണ് 35കാരിയായ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

അമ്മയില്‍ നിന്നു മാറ്റി കുഞ്ഞിന് പ്രത്യേകം പരിഗണന നല്‍കുന്നുണ്ടെന്നും ഇരുവരും പൂര്‍ണാരോഗ്യത്തോടെ ഇരിക്കുന്നുവെന്നും ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. പ്രദേശത്തെ ഒരു സ്വകാര്യ ആശുപത്രിയിലാണ് യുവതിയെ ആദ്യം പ്രവേശിപ്പിച്ചത്.

അപ്പോള്‍ യുവതിയില്‍ കൊവിഡ് ലക്ഷണങ്ങള്‍ ഒന്നും കാണിച്ചിരുന്നില്ല. എന്നാല്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രസവത്തിന് മുന്‍പ് യുവതിയുടെ സാംപിള്‍ പരിശോധിച്ചപ്പോഴാണ് കൊവിഡ് ഉണ്ടെന്ന് അറിഞ്ഞത്.

ഈ ആശുപത്രിയില്‍ കൊവിഡ് രോഗികള്‍ക്കുള്ള പ്രസവ യൂണിറ്റ് ഇല്ലാത്തതിനാല്‍ ഇവരെ നാനാവതി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അമ്മയും കഞ്ഞും യാതൊരു ബന്ധവുമില്ലെന്ന് ഉറപ്പാക്കുന്നതിനായി പ്രത്യേക സജ്ജീകരണങ്ങള്‍ നടത്തിയിരുന്നതായി പ്രസവത്തിന് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News