27.6 C
Kottayam
Thursday, June 4, 2026

കോട്ടയം ജില്ലയില്‍ എട്ടു പേര്‍ക്കു കൂടി കോവിഡ്; അഞ്ചു പേര്‍ക്ക് രോഗമുക്തി

Must read

കോട്ടയം ജില്ലയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ രണ്ടു പേര്‍ വിദേശത്തുനിന്നും ആറു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. ഒരാള്‍ക്കു മാത്രമാണ് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നത്. ആറു പേര്‍ വീട്ടിലും ഒരാള്‍ ക്വാറന്റയിന്‍ കേന്ദ്രത്തിലും ഒരാള്‍ ആശുപത്രിയിലും നിരീക്ഷണത്തിലായിരുന്നു. ഇന്ന് അഞ്ചു പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. ഇതില്‍ രണ്ടു പേര്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

നിലവില്‍ കോട്ടയം ജില്ലക്കാരായ 114 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. പാലാ ജനറല്‍ ആശുപത്രി-33 , കോട്ടയം ജനറല്‍ ആശുപത്രി-32, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി -29, മുട്ടമ്പലം ഗവണ്‍മെന്റ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക പരിചരണ കേന്ദ്രം- 18, എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രി-1, മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി-1 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ കണക്ക്.

*രോഗം സ്ഥിരീകരിച്ചവര്‍*

1, 2, 3
ഡല്‍ഹിയില്‍നിന്നും ജൂണ്‍ 29ന് ട്രെയിനില്‍ എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന എരുമേലി സ്വദേശിയും(40) ഭാര്യയും(36) മകളും(മൂന്നര). മൂന്നു പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. എരുമേലി സ്വദേശിയുടെ മാതാപിതാക്കള്‍ക്കും സഹോദരന്റെ ഭാര്യയ്ക്കും ഇടുക്കിയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. മാതാവും സഹോദര ഭാര്യയും കോട്ടയം മെഡിക്കല്‍ കോളേജിലും പിതാവ് തൊടുപുഴ ജില്ലാ ആശുപത്രിയിലുമാണ്. എല്ലാവരും ഒരേ ട്രെയിനിലാണ് യാത്ര ചെയ്തത്.

- Advertisement -

4
ഡല്‍ഹിയില്‍നിന്നും ജൂണ്‍ 18ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി(30). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

- Advertisement -

5
മസ്‌കറ്റില്‍നിന്നും ജൂണ്‍ 23ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന മാടപ്പള്ളി സ്വദേശി(43). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

6
ഫരീദാബാദില്‍നിന്നും ട്രെയിനില്‍ ജൂണ്‍ 20ന് എത്തിയ പായിപ്പാട് സ്വദേശിനി(34). ഫരീദാബാദില്‍ ആരോഗ്യ പ്രവര്‍ത്തകയായിരുന്ന യുവതി മറ്റ് ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ കഴിയുകയായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്നാണ് സാമ്പിള്‍ പരിശോധിച്ചത്.

7
ഖത്തറില്‍നിന്ന് ജൂണ്‍ 26ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന വെള്ളൂര്‍ സ്വദേശി(30). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

- Advertisement -

8.
ഡല്‍ഹിയില്‍നിന്നും ജൂണ്‍ 30ന് ട്രെയിനില്‍ എത്തിയ വാഴപ്പള്ളി സ്വദേശി(39). വാരിശേരിയിലെ ക്വാറന്റയിന്‍ കേന്ദ്രത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

*രോഗമുക്തരായവര്‍*

1. ഡല്‍ഹിയില്‍നിന്ന് എത്തി ജൂണ്‍ ആറിന് രോഗം സ്ഥിരീകരിച്ച് എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന
പെരുവ സ്വദേശി(36)

2. കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 19ന് രോഗം സ്ഥിരീകരിച്ച് എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചങ്ങനാശേരി സ്വദേശി(30)

3. കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 21ന് രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശി(43)

4. ഹരിയാനയില്‍നിന്നെത്തി ജൂണ്‍ 23ന് രോഗം സ്ഥിരീകരിച്ച നീണ്ടൂര്‍ സ്വദേശിനി (35)

5. സൗദി അറേബ്യയില്‍നിന്നെത്തി ജൂണ്‍ 27ന് രോഗം സ്ഥിരീകരിച്ച വെള്ളാവൂര്‍ സ്വദേശിനി(29)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week