കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി ഡിപ്പോ അടച്ചു

കൊട്ടാരക്കര: കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി ഡിപ്പോ അടച്ചു. കണ്ടെയ്ന്‍മെന്റ് സോണില്‍ പെട്ടതിനാലാണ് ഡിപ്പോ അടച്ചത്. ഇവിടെ നിന്നുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തി വച്ചിരിക്കുകയാണ്. മറ്റിടങ്ങളില്‍ നിന്നെത്തുന്ന ബസുകള്‍ ഡിപ്പോയില്‍ കയറാതെയാണ് പോകുന്നത്.

ഒരാഴ്ചകഴിഞ്ഞ് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമേ പ്രത്യേക ഇളവ് നല്‍കി സര്‍വീസ് അനുവദിക്കുകയുള്ളു. ജില്ലയില്‍ ഉറവിടം കണ്ടെത്താന്‍ കഴിയാത്ത രണ്ട് കേസുകള്‍ പുതുതായി സ്ഥിരീകരിച്ചതിനാല്‍ കൊല്ലം കോര്‍പ്പറേഷനിലെ ഡിവിഷന്‍ 54, കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് 2,4,6,7,8 മേലില ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡ് എന്നിവിടങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവില്‍ ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളായ പുനലൂര്‍, കല്ലാര്‍ വാര്‍ഡിലെയും മയ്യനാട് ഗ്രാമപഞ്ചായത്തിലെ 15,16,19 വാര്‍ഡുകളിലെയും നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News