കൊച്ചി: കോതമംഗലത്ത് ദന്തഡോക്ടര്‍ വെടിയേറ്റ് മരിച്ച കേസില്‍ അന്വേഷണം സംഘം ബംഗാളിലേക്ക് തിരിച്ചു. ബീഹാറിലെ നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബംഗാളിലേയ്ക്ക് തിരിച്ചത്. തോക്കിനെ ഉറവിടം ബംഗാള്‍ ആണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘത്തിന്റെ പുതിയ നീക്കം.
ബീഹാര്‍ പോലീസിന്റെ സഹകരണത്തോടെയായിരുന്നു കോതമംഗലം പോലീസിന്റെ അന്വേഷണം. ബിഹാറിലെ പാട്‌ന, മംഗൂര്‍ എന്നിവിടങ്ങളില്‍ പോലീസ് അന്വേഷണം നടത്തി. രാഖില്‍ ദന്തഡോക്ടറായ മാനസയെ വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്കിന്റെ ഉറവിടം ബംഗാള്‍ ആണെന്ന് അന്വേഷണസംഘത്തിന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം ബംഗാളിലേക്ക് തിരിച്ചത്. ബംഗാളില്‍ നിന്നും എത്തിച്ച തോക്ക് ബിഹാറില്‍ വെച്ച് കൈമാറിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നതെന്ന് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു. ഉടന്‍ തന്നെ തോക്കിന്റെ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. രഘുവിന്റെ സുഹൃത്ത് ആദിത്യനില്‍ നിന്നും ലഭിച്ച വിവരങ്ങളും അന്വേഷണത്തിന് ഗുണം ചെയ്തിട്ടുണ്ട്. രഗിലിന്റ ബംഗളൂരുവിലെ സുഹൃത്തും തോക്കു സംബന്ധിച്ചുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.