28.4 C
Kottayam
Saturday, June 6, 2026

കണ്ണൂരില്‍ ഹോട്ടലിനുള്ളില്‍ വാറ്റുകേന്ദ്രം! ഭക്ഷണം വാങ്ങാനെന്ന വ്യാജേന വ്യാജ ചാരായ വില്‍പ്പന; ഉടമ അറസ്റ്റില്‍

Must read

കണ്ണൂര്‍: കാര്‍ത്തികപുരത്ത് ഹോട്ടലിനുള്ളില്‍ പ്രവര്‍ത്തിച്ച വാറ്റുകേന്ദ്രം എക്‌സൈസ്സ് കണ്ടെത്തി തകര്‍ത്തു. ആലക്കോട് എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ മുന്നൂറു ലിറ്റര്‍ വാഷും ഇരുപതു ലിറ്റര്‍ ചാരായവും ഇവിടെ നിന്നും പിടികൂടി. സംഭവത്തില്‍ ഹോട്ടലുടമ മാത്തുക്കുട്ടി എന്ന പി ആര്‍ സന്തോഷിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു.

സന്തോഷിന്റെ ഹോട്ടല്‍ കേന്ദ്രീകരിച്ച് ചാരായ വില്‍പനയുണ്ടെന്ന് എക്‌സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഹോട്ടലും പരിസരവും എക്‌സൈസ് സംഘത്തിന്റെ നീരീക്ഷണത്തിലായിരുന്നു. ഹോട്ടലിന്റെ ടെറസിലാണ് വാഷ് സൂക്ഷിച്ചിരുന്നത്. ആവശ്യാനുസരണം അടുക്കളയിലെത്തിച്ച് വാറ്റുകയാണ് പതിവെന്ന് എക്‌സൈസ് പറഞ്ഞു.

ഭക്ഷണം വാങ്ങാനെന്ന വ്യാജേന എത്തിയാണ് ആവശ്യക്കാര്‍ ചാരായം വാങ്ങുന്നത്. എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ പി ആര്‍ സജീവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കെ കെ സാജന്‍, പി ഷിബു, എം സുരേന്ദ്രന്‍,വി ധനേഷ് ജോജന്‍ എന്നിവരും പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week