ന്യൂഡല്‍ഹി: കെ.പി.സി.സിയുടെ പ്രചാരണ സമിതി ചെയര്‍മാനായി കെ.മുരളീധരന്‍ എംപിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയോഗിച്ചു. ഇത് രണ്ടാം തവണയാണ് ഈ സ്ഥാനത്തേക്ക് മുരളീധരന്‍ നിയമിക്കപ്പെടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പും മുരളീധരനായിരുന്നു പ്രചാരണ സമിതി അധ്യക്ഷന്‍. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് സ്ഥാനം ഒഴിഞ്ഞത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച അദ്ദേഹം തോല്‍വി ഏറ്റുവാങ്ങിയിരുന്നു. പിന്നീട് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ചില ഘട്ടങ്ങളില്‍ മുരളീധരന്റെ പേര് ഉയര്‍ന്നിരുന്നെങ്കിലും എ, ഐ ഗ്രൂപ്പുകള്‍ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരേയും അദ്ദേഹം പരസ്യ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News