തിരുവനന്തപുരം: കരമനയില്‍ ദുരൂഹ സാഹചര്യത്തില്‍ ഒരു കുടുംബത്തിലെ ഏഴു പേര് മരിച്ച സംഭവത്തിന് കൂടത്തായി മോഡല്‍ കൊലപാതക പരമ്പരയോട് സാദൃശ്യമെന്ന് സൂചന. ദുരൂഹ മരണങ്ങളില്‍ കുടുംബത്തിലെ കാര്യസ്ഥന് പങ്കുണ്ടെന്നും ആരോപണം ഉയരുന്നുണ്ട്. പരാതിയില്‍ കരമന പോലീസ് എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തു. മരണങ്ങളില്‍ ദുരൂഹതയെന്ന് ജില്ലാ ക്രൈംബ്രാഞ്ചും കണ്ടെത്തിയിട്ടുണ്ട്.
കരമന കാലടി കൂടത്തില്‍ കുടുംബാംഗങ്ങളുടെ മരണത്തിലാണ് ദുരൂഹത. നടന്നത് കൊലപാതകങ്ങള്‍ ആണെന്നും 50 കോടിയുടെ സ്വത്ത് തട്ടിയെടുക്കാനാണെന്നുമാണ് പരാതി. ഗോപിനാഥന് നായര്‍, ഭാര്യ സുമുഖി അമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന് നായരുടെ സഹോദരന് വേലുപ്പിള്ളയുടെ മകന് ഉണ്ണികൃഷ്ണന് നായര്‍, ഗോപിനാഥന് നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകന് ജയമാധവന്‍ എന്നിവരാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.