ഒറ്റ ചാര്‍ജില്‍ 125 കിലോമീറ്റര്‍: ഇനി കൊമാകിയുടെ ഇലക്ട്രിക് ബൈക്ക് യുഗം

ദില്ലി: ദില്ലി ആസ്ഥാനമായ ഇലക്ട്രിക്ക് വാഹന നിര്‍മ്മാതാക്കളായ കൊമാകി പുതിയ എക്സ് ജി ടി CAT 2.0 വാണിജ്യ ഇലക്ട്രിക് ബൈക്ക് അവതരിപ്പിച്ചു. 75,000 രൂപയുടെ പ്രാരംഭ വിലയിലാണ് പുതിയ ബൈക്ക് എത്തുന്നതെന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, കൂടാതെ നിരവധി സ്‌റ്റോറേജ് ഇടങ്ങള്‍ എന്നിവ ബൈക്കിന്റെ പ്രത്യേകതയാണ്. മുന്‍വശത്തും വശങ്ങളിലും പിന്നിലും ഒരു കാരിയറുണ്ട്. ലഗേജുകള്‍ ഉള്‍ക്കൊള്ളുന്നതിനായി പില്യണ്‍ സീറ്റ് മാറ്റാനും കഴിയുമെന്നാണ് റിപ്പോർട്ട്. ഇരുവശത്തും ഡിസ്‌ക് ബ്രേക്കുകളുണ്ട്. 12 ഇഞ്ച് അലോയ് വീലുകളും ലഭിക്കുന്നു. ഇരുമ്പുകൊണ്ടാണ് വാഹനത്തിന്റ ബോഡി നിര്‍മ്മിച്ചിരിക്കുന്നത്.
കൊമാകി ടിഎൻ 95 കൊമാകി SE ഇലക്ട്രിക് സ്‌കൂട്ടറുകള്‍, കൊമാകി M 5 ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News