26.7 C
Kottayam
Monday, May 6, 2024

നാലു മണിക്കൂർ, ആറു മോഷണങ്ങൾ, കൊല്ലത്തെ തസ്കര സംഘത്തിനായി ലുക്കൗട്ട് നോട്ടീസ്

Must read

കൊല്ലം: കൊല്ലം നഗരത്തെ നാല് മണിക്കൂര്‍ മുള്‍മുനയില്‍ നിര്‍ത്തിയ മോഷ്ടാക്കളുടെ ലുക്കൗട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കി . കൊല്ലം നഗരത്തില്‍ നാലു മണിക്കൂറിനിടെ ആറിടങ്ങളില്‍ നിന്നായി മാലകള്‍ മോഷ്ടിച്ച സംഘത്തിന്റെ ലുക്കൗട്ട് നോട്ടീസ് ഇറക്കി. ബൈക്കിലെത്തി കവര്‍ച്ച നടത്തിയശേഷം കാറിലാണ് സംഘം കടന്നതെന്ന വിവരവും പൊലീസിന് കിട്ടിയിട്ടുണ്ട്.

കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ മുതല്‍ ഉച്ചവരെയുള്ള സമയത്താണ് മോഷണം നടന്നത്. ഹെല്‍മെറ്റ് ധരിച്ച് ബൈക്കിലെത്തിയായിരുന്നു മോഷണം. ആറ് വീട്ടമ്മമാര്‍ക്കാണ് മാല നഷ്ടമായത്. അന്വേഷണം തുടങ്ങിയപ്പോള്‍ തന്നെ പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.

പ്രത്യേക സംഘത്തെ നിയോഗിച്ച് നഗരം അരിച്ചുപെറുക്കിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. തുടര്‍ന്നാണ് റയില്‍വേസ്റ്റേഷനിലും ബസ് സ്റ്റാന്റുകളിലും പൊതു സ്ഥലങ്ങളിലും കവര്‍ച്ച സംഘത്തിനായി ലുക്കൗട്ട് നോട്ടീസ് പതിച്ചത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week