KeralaNews

കൊല്ലം-കോട്ടയം പാസഞ്ചര്‍ ട്രെയിനുകള്‍ നാളെ മുതല്‍ ഓടുക മെമു റാക്കുകളുമായി,ട്രെയിനുകളുടെ നമ്പറും മാറുന്നു

തിരുവനന്തപുരം: കോട്ടയം-റൂട്ടിലോടുന്ന പാസഞ്ചര്‍ ട്രെയിനുകളായ 56394,56393 ട്രെയിനുകള്‍ നാളെ മുതല്‍ മെമു റാക്കുകള്‍ ഉപയോഗിച്ച് സര്‍വ്വീസ് നടത്തും.കോച്ചുകളുടെ മാറ്റത്തെത്തുടര്‍ന്ന് പുതുക്കിയ നമ്പറുകളുമായാവും ട്രെയിന്‍ ഓടുക.ട്രെയിന്‍ നമ്പര്‍ 56394 കൊല്ലം – കോട്ടയം പാസഞ്ചര്‍ ട്രെയിന്‍ ട്രെയിന്‍ നമ്പര്‍ 66318 കൊല്ലം – കോട്ടയം പാസഞ്ചര്‍ ട്രെയിന്‍ എന്ന പേരില്‍ ഓടും.ട്രെയിന്‍ നമ്പര്‍ 56393 കോട്ടയം – കൊല്ലം പാസഞ്ചര്‍ ട്രെയിന്‍ ട്രെയിന്‍ നമ്പര്‍ 66317 കോട്ടയം – കൊല്ലം പാസഞ്ചര്‍ ട്രെയിന്‍ എന്ന പേരിലുമാവും ഇനിയോടുക.ട്രെയിന്‍ സര്‍വീസുകളുടെ സമയത്തില്‍ മാറ്റമുണ്ടാകില്ലെന്ന് റെയില്‍വേ  അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button