HealthKeralaNews

ജീവനക്കാരന് കൊവിഡ്; കൊല്ലം ജില്ലാ കളക്ടര്‍ സ്വയം നിരീക്ഷണത്തില്‍

കൊല്ലം: ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊല്ലം ജില്ലാ കള്ക്ടര്‍ ബി. അബ്ദുള്‍ നാസര്‍ സ്വയം നിരീക്ഷണത്തില്‍. കളക്ടര്‍ ബംഗ്ലാവിലെ ജീവനക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. ആന്റിജന്‍ പരിശോധനാ ഫലം നെഗറ്റീവാണെങ്കിലും ആര്‍.ടി.പി.സി ആര്‍ ഫലം വരും വരെ നിരീക്ഷണത്തില്‍ കഴിയാനാണ് തീരുമാനം.

അതിനിടെ വ്യവസായ മന്ത്രി ഇ.പി ജയരാജന് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിലെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെയാണ് മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. മന്ത്രിയുടെ ഭാര്യക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇരുവരേയും വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റും. മന്ത്രിസഭയില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ ആളാണ് ഇ പി ജയരാജന്‍. നേരത്തേ മന്ത്രി തോമസ് ഐസകിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker