‘എന്റെ പൊന്നോ… നമിച്ചു… ഇതിന്റെ പകുതി സ്പിരിറ്റെങ്കിലും എനിക്കുണ്ടായിരുന്നെങ്കില്‍’; ശിവാനിക്ക് പന്തുണയുമായി അമല പോള്‍
അശ്ലീല കമന്റുകള്‍ക്ക് തക്ക മറുപടി നല്‍കുന്ന ശര്‍വാനി എന്ന യുവതിക്ക് പിന്തുണയുമായി നടി അമല പോള്‍ രംഗത്ത്. ശര്‍വാനിയുടെ ഒരു വീഡിയോ പങ്കുവെച്ചാണ് നമിച്ചു പോയെന്ന് അമല കുറിച്ചിരിക്കുന്നത്. മര്യാദയ്ക്ക് നാളെ തന്നെ മറുപടി തന്നോളണം എന്ന് അശ്ലീല ഭാഷയില്‍ ആവശ്യപ്പെട്ട വ്യക്തിക്ക് മറുപടി കൊടുക്കുന്ന വീഡിയോയാണ് അമല പങ്കുവെച്ചിരിക്കുന്നത്.
”എന്തിനാ നാളെയാക്കുന്നേ? ഇപ്പോള്‍ തന്നെ തരാമല്ലോ… ഇങ്ങനെ പേടിപ്പിക്കാതെ! ശ്ശെ… ഞാനങ്ങ് പേടിച്ചില്ലേ! ഇങ്ങനെയൊന്നും ചൂടാവല്ലേ… ശരീരത്തിനൊന്നും നല്ലതല്ല” എന്നാണ് യുവതിയുടെ മറുപടി. ”എന്റെ പൊന്നോ… നമിച്ചു… പൊളി മോള്‍! ഇതിന്റെ പകുതി സ്പിരിറ്റെങ്കിലും എനിക്കുണ്ടായിരുന്നെങ്കില്‍” എന്നാണ് വീഡിയോ പങ്കുവെച്ച് അമല കുറിച്ചിരിക്കുന്നത്.
ഇത്ര ഹാസ്യാത്മകമായി സോഷ്യല്‍ മീഡിയയിലെ ശല്യക്കാരെ നേരിടാമെന്ന് കാണിച്ചു തന്ന ശര്‍വാനി മാതൃകയാണെന്നും താരം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. അശ്ലീല കമന്റിടുന്നവര്‍ക്ക് നര്‍മ്മത്തോടെ മറുപടി കൊടുക്കുന്ന ശര്‍വാനിയുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകാറുണ്ട്.
https://www.instagram.com/p/CE9uVuljh5T/?utm_source=ig_web_copy_link