മയക്കുമരുന്ന് കടത്തിയിരുന്നത് സൂപ്പര്‍ ബൈക്കുകളുടെ സ്‌പെയര്‍ പാര്‍ട്‌സുകളില്‍ ഒളിപ്പിച്ച്; ബൈക്ക് വില്‍പ്പനയ്ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് മലയാളത്തിലെ യുവനടന്‍
ബംഗളൂരു: ബംഗളൂരു ലഹരി മരുന്ന് സംഘം കസ്റ്റംസ് തീരുവ വെട്ടിച്ച് സൂപ്പര്‍ ബൈക്കുകള്‍ സ്പെയര്‍ പാര്‍ട്സുകളായി കേരളത്തിലേക്ക് കടത്തിയതായി കണ്ടെത്തല്‍. സ്പെയര്‍ പാര്‍ട്സുകളില്‍ ലഹരി മരുന്ന് ഒളിപ്പിച്ചിരുന്നതായും നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. നികുതി വെട്ടിച്ച് എത്തിക്കുന്ന സൂപ്പര്‍ ബൈക്കുകള്‍ കേരളത്തില്‍ വില്‍പന നടത്തിയിരുന്നത് മലയാള സിനിമയിലെ യുവനടനാണെന്നും സൂചന.
ബംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതികളുടെ നേതൃത്വത്തില്‍ കേരളത്തിലേയ്ക്ക് സൂപ്പര്‍ ബൈക്കുകള്‍ കടത്തിയതായാണ് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് വിവരം ലഭിച്ചത്. കസ്റ്റംസ് തീരുവ വെട്ടിച്ച് സ്പെയര്‍ പാര്‍ട്സുകളായാണ് ഇവ കടത്തിയിരുന്നത്. സ്പെയര്‍ പാര്‍ട്സുകള്‍ക്കുള്ളില്‍ ലഹരി മരുന്നും കടത്തിയിരുന്നു.
25 മുതല്‍ 40 ലക്ഷം വരെ വില വരുന്ന ബൈക്കുകള്‍ ആണ് ഇത്തരത്തില്‍ കടത്തിയിരുന്നത്. ഇവ വില്‍പന നടത്തിയിരുന്നത് പത്ത് ലക്ഷം രൂപയ്ക്കുമാണ്. നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ ഇതുസംബന്ധിച്ച വിവരം ഡിആര്‍ഐയ്ക്ക് കൈമാറിയിട്ടുണ്ട്. ഡിആര്‍ഐ പ്രാഥമിക അന്വേഷണം ആരംഭിച്ചു. കൊച്ചിയില്‍ രണ്ട് യുവാക്കള്‍ ബൈക്കപകടത്തില്‍ കൊല്ലപ്പെട്ടത് ഇത്തരം ബൈക്ക് ഉപയോഗിച്ചെന്നാണ് നിഗമനം.