സ്വകാര്യ ഭാഗങ്ങള്‍ അടക്കം കത്തി കൊണ്ട് കുത്തിക്കീറി! കോലഞ്ചേരിയിലേത് ‘നിര്‍ഭയ’ക്ക് സമാനമായ പീഡനമെന്ന് ഡോക്ടര്‍മാര്‍

കൊച്ചി: കോലഞ്ചേരിയില്‍ എഴുപത്തിയഞ്ചുകാരിയെ പീഡിപ്പിച്ചത് അതി ക്രൂരമായെന്ന് റിപ്പോര്‍ട്ട്. സ്വകാര്യ ഭാഗങ്ങളിലടക്കം കത്തി ഉപയോഗിച്ച് ആഴത്തില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്. ശരീരത്തില്‍ പലയിടത്തായി മുറിവേറ്റിട്ടുള്ള ഇവരെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.

യൂറോളജി, ഗൈനക്കോളജി വിഭാഗത്തിലെ നാല് ഡോക്ടര്‍മാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ശസ്ത്രക്രിയ പൂര്‍ത്തിയായത്. അടുത്ത 44 മുതല്‍ 72 മണിക്കൂര്‍ വരെയുളള സമയം നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

അതേസമയം, സംഭവത്തിന് പിന്നില്‍ ഒരു യുവതി ഉണ്ടെന്ന് സംശയിക്കുന്നതായി ആക്രമണത്തിനിരയായ സ്ത്രീയുടെ മകന്‍ വെളിപ്പെടുത്തി. ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കോലഞ്ചേരി പൊലീസ് പറഞ്ഞു. രണ്ടു പേര്‍ പോലീസ് കസ്റ്റഡിയില്‍ ഉണ്ടെന്നും ഇവരെ ചോദ്യം ചെയ്തു വരികയാണെന്നുമാണ് റിപ്പോര്‍ട്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News