പോലീസ് വരുന്നത് കണ്ട് കഞ്ചാവ് പാക്കറ്റുകൾ അടുപ്പിലിട്ട് നശിപ്പിക്കാൻ ശ്രമം; കുപ്രസിദ്ധ കുറ്റവാളി ‘അഫ്‌സൽ പെപ്പ’ കൊടുങ്ങല്ലൂരിൽ പിടിയിൽ

വീട് വളഞ്ഞ പൊലീസിനെ കണ്ട് കഞ്ചാവ് പാക്കറ്റുകള്‍ അടുപ്പിലിട്ട് നശിപ്പിക്കാന്‍ ശ്രമം;  കനലില്‍ പുക ഉയര്‍ന്നതോടെ കഞ്ചാവ് കരിഞ്ഞ രൂക്ഷഗന്ധം; പ്രതി പിടിയില്‍

കൊടുങ്ങല്ലൂര്‍: വീട്ടിലേക്ക് പോലീസ് വരുന്നത് കണ്ട് പരിഭ്രാന്തിയിലായി കൈവശമുണ്ടായിരുന്ന കഞ്ചാവ് പാക്കറ്റുകള്‍ അടുപ്പിലിട്ട് നശിപ്പിക്കാന്‍ ശ്രമിച്ച കുപ്രസിദ്ധ കുറ്റവാളി ഒടുവില്‍ പോലീസിന്റെ വലയിലായി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ‘അഫ്‌സല്‍ പെപ്പ’യാണ് തൃശ്ശൂര്‍ റൂറല്‍ പോലീസിന്റെ പിടിയിലായത്. എറിയാട് ആറാട്ടുവഴിയിലുള്ള ഇയാളുടെ വാടകവീട്ടില്‍ വെച്ചായിരുന്നു സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

അപ്രതീക്ഷിതമായി പോലീസ് സംഘം വീട് വളഞ്ഞതോടെ കഞ്ചാവ് നശിപ്പിച്ചു കളയാനായിരുന്നു പ്രതിയുടെ വേഗത്തിലുള്ള ശ്രമം. കൈവശമുണ്ടായിരുന്ന കഞ്ചാവ് പൊതികള്‍ ഇയാള്‍ അടുക്കളയിലെ അടുപ്പിനുള്ളിലേക്ക് തള്ളുകയായിരുന്നു. അടുപ്പില്‍ ആ സമയത്ത് കത്തുന്ന തീ ഉണ്ടായിരുന്നില്ലെങ്കിലും, ചാരത്തിനുള്ളില്‍ വലിയതോതില്‍ കനല്‍ അവശേഷിച്ചിരുന്നു. കനലിനു മുകളിലേക്ക് കഞ്ചാവ് പൊതികള്‍ വീണതോടെ അടുപ്പില്‍ നിന്നും പുക ഉയരുകയും കഞ്ചാവ് കരിഞ്ഞ രൂക്ഷഗന്ധം വീടിനുള്ളിലാകെ പരക്കുകയും ചെയ്തു.

അന്തരീക്ഷത്തില്‍ കഞ്ചാവിന്റെ മണം പടര്‍ന്നതോടെ പോലീസിന് കാര്യങ്ങള്‍ എളുപ്പമായി. തുടര്‍ന്ന് ഒട്ടും സമയം കളയാതെ എസ്‌ഐയും സംഘവും അടുപ്പിനുള്ളില്‍ നിന്നും കഞ്ചാവ് പൊതികള്‍ വീണ്ടെടുത്തു. പോലീസുകാരുമായുണ്ടായ കയ്യാങ്കളികള്‍ക്കൊടുവില്‍ പ്രതിയെ തൊണ്ടിസഹിതം പോലീസ് കൈയ്യോടെ പൊക്കുകയായിരുന്നു.

English Summary

Notorious criminal ‘Afzal Peppa’ was arrested by Thrissur Rural Police in Kodungallur after a dramatic sequence of events at his rented house in Eriyad Aarattuvazhi. Upon seeing the police team raiding his hideout, Afzal panicked and threw packets of ganja into the kitchen hearth to destroy the evidence. Although there was no active fire, the hot embers inside the hearth caused the packets to burn, filling the house with a strong smell of burning marijuana. Detecting the odor, the Sub-Inspector and his team swiftly retrieved the contraband from the hearth and apprehended the accused after a brief scuffle.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News