ഡൽഹി: ഡൽഹിയിൽ മലയാളി വിദ്യാർഥിനിയെ കാണാതായതായി പരാതി. ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർഥിനിയെയാണ് കാണാതായത്. തിരുവനന്തപുരം സ്വദേശിനി 23 കാരി അഫിയ അയ്യൂബിനെയാണ് കാണാതായത്. ഇവർ എം എ ഇൻറർനാഷണൽ റിലേഷൻസ് വിദ്യാർഥിയാണ്.കഴിഞ്ഞ ദിവസം രാത്രി 11:30 യോടെ ഓഖ്‌ലയിൽ നിന്നാണ് കാണാതായതെന്നും ഫോൺ മുറിയിൽ വെച്ചാണ് പോയതെന്നും പോലീസ് പറയുന്നു. പി.ജിയിലായിരുന്നു ഇവരുടെ താമസം. മരുന്ന് വാങ്ങാൻ പോയതാണെന്നും പിന്നീട് തിരിച്ചെത്തിയില്ലെന്നും പറയുന്നു.
English Summary
An official complaint has been filed in Delhi after a 23-year-old Malayali female student went missing under mysterious circumstances. The missing student, identified as Afiya Ayyub, hails from Thiruvananthapuram, Kerala, and is pursuing her MA in International Relations at the prestigious Jamia Millia Islamia University in Delhi. The student’s mobile phone is currently switched off, causing immense anxiety to her family. The Delhi Police have registered a missing case and initiated a comprehensive probe, analyzing CCTV footage from the campus and hostel areas, alongside tracking her digital footprints to locate her at the earliest.


