തിരുവനന്തപുരം: മകന് ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന ലൈംഗീക പീഡന പരാതിയെ തുടര്‍ന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രാജി വെക്കാന്‍ ഒരുങ്ങുന്നതായി സൂചന. പീഡന പരാതി പാര്‍ട്ടിയെ നാണം കെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ കോടിയേരി രാജി സന്നദ്ധത അറിയിച്ചതായാണ് സൂചന. രാവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് രാജി സന്നദ്ധത അറിയിച്ചത്.
മകനെതിരായി ഉയര്‍ന്നിരിക്കുന്ന ലൈംഗിക വിവാദം വ്യക്തിപരമാണെങ്കിയും അത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാതിരിക്കാന്‍ താന്‍ മാറിനില്‍ക്കാമെന്നാണ് കോടിയേരി അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ മാറിനിന്നാല്‍ അത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നാണ് മുഖ്യമന്ത്രിയും കേന്ദ്രനേതൃത്വവുമായി നടത്തിയ ആശയവിനിമയത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാന സെക്രട്ടറി ഒഴിയേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രനേതൃത്വവും വ്യക്തമാക്കി. കോടിയേരി ആരെയും രക്ഷിക്കാനോ ശിക്ഷിക്കാനോ ശ്രമിച്ചിട്ടില്ല. അദ്ദേഹം സ്ഥാനമൊഴിയുന്നത് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുമെന്നും നേതൃത്വം അറിയിച്ചു.
എകെജി സെന്ററില്‍ നടന്ന പിണറായി-കോടിയേരി കൂടിക്കാഴ്ച ഏറെ നിര്‍ണായകമാണ്. ഇന്ന് രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റ് ചേരാനിരിക്കെയാണ് ഈ കൂടിക്കാഴ്ച നടന്നത്.