Uncategorized
“കുത്തകമാധ്യമങ്ങള്‍ സർക്കാരിനെ അട്ടിമറിക്കാൻ കള്ളപ്രചാരവേല നടത്തുന്നു.” ; മാധ്യമങ്ങള്‍ക്കെതിരെ കോടിയേരി ബാലകൃഷ്ണന്‍
.”യു.ഡി.എഫിന്‍റെ അഴിമതി മൂടിവെക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. മുസ്‍ലിം ലീഗ് നേതാക്കളെ ഇ.ഡി ചോദ്യം ചെയ്തത് വാര്‍ത്തയാകുന്നില്ല. തങ്ങള്‍ക്ക് താത്പര്യമുള്ളത് മാത്രം വാര്‍ത്തകളാക്കുന്നു. കുത്തകമാധ്യമങ്ങള്‍ കള്ളപ്രചാരവേല നടത്തുന്നു”,മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
പാര്‍ട്ടി പ്രവര്‍ത്തകരില്‍ ആശയകുഴപ്പം ഉണ്ടാക്കാന്‍ ശ്രമം നടത്തുകയാണ് അവര്‍. സര്‍ക്കാരിനെ അട്ടിമറിക്കുക എന്ന നീക്കത്തില്‍ മാധ്യമങ്ങളും കൂട്ടുനില്‍ക്കുകയാണ്. നുണകള്‍ വിശ്വസിപ്പിക്കാനുള്ള സംഘടിതശ്രമം കേരളത്തില്‍ നടക്കുന്നു. തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് ഇടതുപക്ഷത്തിനെതിരെ യുദ്ധമാണ് മാധ്യമ രംഗത്ത് നടക്കുന്നത്”. മാധ്യമ പിന്തുണയോടെ ഒരിക്കലും ഇടതുപക്ഷം അധികാരത്തില്‍ വന്നിട്ടില്ലെന്നും കേടിയേരി പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News