കൊടിക്കുന്നിലും പി.ടി. തോമസും ടി. സിദ്ധിക്കും കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാര്‍

ന്യൂഡൽഹി:കെപിസിസി വർക്കിങ് പ്രസിഡന്റുമാരായി മൂന്നുപേരെ നിയമിച്ചു. കൊടിക്കുന്നിൽ സുരേഷ്, പിടി തോമസ്, ടി. സിദ്ധിഖ് എന്നിവരെയാണ് വർക്കിങ് പ്രസഡന്റുമാരായി നിയമിച്ചിരിക്കുന്നത്. കെ. സുധാകരനെ കെപിസിസി അധ്യക്ഷനായി നിയമിച്ചതിനു പിന്നാലെയാണ് പുതിയ വർക്കിങ് പ്രസിഡന്റുമാരെയും ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്.

സമുദായ സമവാക്യങ്ങൾ പാലിച്ചുകൊണ്ടാണ് വർക്കിങ് പ്രസിഡന്റുമാരുടെ നിയമനം. നേരത്തെ വർക്കിങ് പ്രസിഡന്റായിരുന്ന കെ.വി. തോമസിനെ ഒഴിവാക്കിയിട്ടുണ്ട്. അദ്ദേഹത്തെ യുഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്നാണ് സൂചന.

പുതിയ വർക്കിങ് പ്രസിഡന്റുമാരെ നിയമിച്ചുകൊണ്ട് കെപിസിസിയുടെ തലപ്പത്ത് വലിയ അഴിച്ചുപണിയാണ് ഹൈക്കമാൻഡ് നടത്തിയിരിക്കുന്നത്. ജംബോ കമ്മിറ്റികൾ പിരിച്ചുവിടുന്ന കാര്യത്തിലും മറ്റ് അഴിച്ചുപണികളുടെ കാര്യത്തിലും വരുംദിവസങ്ങളിൽ തീരുമാനം ഉണ്ടാകും എന്നാണ് റിപ്പോർട്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News