ജോളിക്ക് വിഷാദ രോഗം? രണ്ടു ദിവസം ആശുപത്രിയില്‍ തുടരും

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളിക്ക് വിഷാദ രോഗം പിടപെട്ടെന്ന് സംശയിക്കുന്നതായി കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്രണ്ട്. മുന്‍പും ജോളി ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. ഇപ്പോള്‍ കൈയ്യിലുണ്ടായിട്ടുള്ള മുറിവ് കല്ലുകൊണ്ട് ഉണ്ടാക്കിയിട്ടുള്ളതാണെന്നും രണ്ടു ദിവസത്തിനകം ജോളിക്ക് ആശുപത്രി വിടാനാകുമെന്നും സൂപ്രണ്ട് വ്യക്തമാക്കി.

ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് ജോളിയെ രക്തം വാര്‍ന്ന നിലയില്‍ സെല്ലിനുള്ളില്‍ കണ്ടെത്തിയത്. ജയില്‍ അധികൃതര്‍ തന്നെയാണ് ജോളിയെ ആശുപത്രിയില്‍ എത്തിച്ചത്. കൈഞരമ്പ് കടിച്ചു മുറിച്ചാണ് ആത്മഹത്യാശ്രമം നടത്തിയതെന്നാണ് ജോളി പറയുന്നത്. പല്ലുകൊണ്ട് കൈയ്യിലെ ഞരമ്പ് കടിച്ചു മുറിച്ചുവെന്നും ടൈലില്‍ ഉരച്ച് മുറിവ് വലുതാക്കിയെന്നുമാണ് ജോളി പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ ഈ മൊഴി ജയില്‍ അധികൃതര്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ല.

ജയിലില്‍ ജോളിയുടെ സെല്ലില്‍ അധികൃതര്‍ കൂടുതല്‍ പരിശോധന നടത്തി. എന്നാല്‍, ഞരമ്പ് മുറിക്കാന്‍ ഉപയോഗിച്ച വസ്തുക്കളൊന്നും സെല്ലില്‍ നിന്നും കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News