നിര്‍ഭയ പ്രതികളുടെ മറണവാറണ്ട് ആഘോഷിയ്ക്കുന്ന മാധ്യമങ്ങള്‍ കൊച്ചിയിലെ യുവതിയെ കണ്ടമട്ടില്ല,ചികിത്സിയ്ക്കാന്‍ പണമില്ല,യുവാവിന്റെ കുത്തേറ്റ 17 കാരി ഗുരുതരാവസ്ഥയില്‍, പണത്തിനായി നെട്ടോട്ടമോടി കുടുംബം,പ്രതി അറസ്റ്റില്‍
കൊച്ചി: പ്രണയനൈരാശ്യത്തെ തുടര്‍ന്ന് പതിനേഴുകാരിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. വാഴക്കാല പടമുകള്‍ സ്വദേശി അമലിനെ(20)യാണ് ചൊവ്വാഴ്ച ഉച്ചയോടെ പോലീസ് പിടികൂടിയത്. തിങ്കളാഴ്ച വൈകീട്ട് കാക്കനാട് കുസുമഗിരി ആശുപത്രിക്ക് സമീപത്തെ ഇടറോഡില്‍ വെച്ചാണ് അമല്‍ പെണ്‍കുട്ടിയെ ആക്രമിച്ചത്. പെണ്‍കുട്ടിയുടെ ശരീരമാസകലം കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടിയെ ഉടനെ കാക്കനാട് കോ-ഓപ്പറേറ്റീവ് ആശുപത്രിയിലും തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.
വയറ്, നെഞ്ച്, കഴുത്ത്, കൈകള്‍ എന്നിവിടങ്ങളിലാണ് കുത്തേറ്റിട്ടുള്ളത്. എറണാകുളത്ത് ചികിത്സ നടത്താന്‍ പണമില്ലാത്തതിനാലാണ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. കാക്കനാട് വെച്ച് കുത്തേറ്റ പെണ്‍കുട്ടിയെ ഗുരുതര പരിക്കുകളോടെ തിങ്കളാഴ്ച എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. കഴുത്ത്, നെഞ്ച്, വയറ് എന്നിവിടങ്ങളിലാണ് കുത്തേറ്റിരിക്കുന്നത്. ആഴത്തിലുള്ള 17ഓളം മുറിവുകളാണ് പെണ്‍കുട്ടിയുടെ ശരീരത്തിലുള്ളത്.
ഈ സാഹചര്യത്തില്‍ ചികിത്സിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ആശുപത്രിയിലില്ലെന്ന് അധികൃതര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് എറണാകുളത്തെ മറ്റേതെങ്കിലും സ്വകാര്യ ആശുപത്രിയിലേക്കോ കോട്ടയം മെഡിക്കല്‍ കോളേജിലേക്കോ മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.
കോട്ടയം വരെ പെണ്‍കുട്ടിയുമായി യാത്ര ചെയ്യുക അപകടരമായതിനാല്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ ആദ്യം തീരുമാനിച്ചിരുന്നു.
എന്നാല്‍ സ്വകാര്യ ആശുപത്രിയിലെ ചികിത്സാചെലവ് താങ്ങാനാവില്ലെന്ന് മനസ്സിലാക്കിയതോടെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. എറണാകുളം കച്ചേരിപ്പടിയിലെ സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കുന്ന പെണ്‍കുട്ടി വൈകീട്ട് ആറുമണി മുതല്‍ എട്ടുമണി വരെ കുസുമഗിരി ആശുപത്രിക്ക് സമീപത്തെ ഡേ കെയറിലെ ആയയെ സഹായിക്കാന്‍ പോകുന്നുണ്ട്. ഇത് മനസ്സിലാക്കിയ യുവാവ് ഡേ കെയറിനു മുന്നില്‍ വെച്ച് പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി സംസാരിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ നിലത്ത് തള്ളിയിട്ട ശേഷം ദേഹത്തിരുന്ന് ദേഹമാസകലം കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.