28.8 C
Kottayam
Thursday, June 4, 2026

കെ.എം മാണി ജന്മദിനം കാരുണ്യദിനമായി ആചരിച്ചു

Must read

കോട്ടയം : കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാനും കാരുണ്യപദ്ധതിയുടെ ഉപജ്ഞാതാവുമായ കെ.എം മാണിയുടെ 87-ാം ജന്മദിനത്തോട് അനുബന്ധിച്ച് കേരളത്തിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ കാരുണ്യദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി വിവിധ സാമൂഹിക സേവന സ്ഥാപനങ്ങളില്‍ വെച്ച് കാരുണ്യദിനാചരണം സംഘടിപ്പിച്ചു. ഒരു രാഷ്ട്രീയ പ്രസ്ഥാനംഇത്രയും ബൃഹത്തായ ഒരു സാമൂഹിക ദൗത്യം ഒരേ ദിവസം ഒരേ മാതൃകയില്‍ തുടര്‍ച്ചയായി സംഘടിപ്പിക്കുന്നത് കേരളചരിത്രത്തില്‍ ആദ്യമായിട്ടാണ്. ഓരോ സ്ഥാപനത്തിലും താമസിക്കുന്നവര്‍ക്ക് ഭക്ഷണം, വസ്ത്രം, മരുന്ന് മുതലായവ നല്‍കി സമൂഹത്തിലെ വിവിധ രാഷ്ട്രീയ സാംസ്‌ക്കാരിക സാമുദായിക നേതാക്കളെയും ഓരോ കേന്ദ്രങ്ങളിലും പങ്കെടുത്തു.. ഇതോടനുബന്ധിച്ച് കെ.എം മാണി അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചിരുന്നു..
കാരുണ്യദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം ജില്ലയിലെ കൊച്ചിടപ്പാടി പൈകട ആതുരാലയത്തില്‍ പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ നിർവഹിച്ചു.
കേരള കോൺഗ്രസ് എമ്മിന്റെ സോഷ്യൽ മീഡിയ കൂട്ടായ്മയായ കെ.സി എം സൈബർ വിംങിന്റെ ആഭിമുഖ്യത്തിൽ കെ എം മാണിയുടെ വസതിയിൽ സംഘടിപ്പിച്ച കാരുണ്യ ദിനം പരിപാടിയിൽ ഭവന നിർമ്മാണത്തിനായുള്ള ആദ്യഘട്ട സഹായം കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി അയ്മനം സ്വദേശി അനീഷിന് നൽകിക്കൊണ്ട് നിർവ്വഹിച്ചു. സോഷ്യൽ മീഡിയയുടെ ചാർജ്ജുള്ള പാർട്ടി ജനറൽ സെക്രട്ടറി അഡ്വ: അലക്സ് കോഴിമല, എബ്രഹാം പി സണ്ണി, വിജി എം തോമസ്, ജയകൃഷ്ണൻ പുതിയേടത്ത്, യൂത്ത് ഫ്രണ്ട് എം പ്രസിഡൻറ് സാജൻ തൊടുക, ഷിന്റോജ് ചേലത്തടം, സണ്ണി കുരിശുംമൂട്ടിൽ, മനോജ് മറ്റമുണ്ടയിൽ, അഗസ്റ്റിൻ തേക്കുംകാട്ടിൽ, സെബിൻ കെ അഗസ്റ്റിൻ,അജു പനക്കൽ, റിജോ വർഗീസ്, അഡ്വ ജോബിൻ ജോളി, ഡോക്ടർ ബിബിൻ ജോസ്, പ്രിൻസ് ജോസഫ് ,എൽബി അഗസ്റ്റിൻ, ലിജോ ജോർജ്, രൺദീപ് ജി, തുടങ്ങിയവർ പ്രസംഗിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

Popular this week