അമ്മക്കും രണ്ടു ബേബീസ് ഉണ്ട്…. കണ്ടാൽ ഈ വഴിയൊക്കെ ഒന്നു വരാൻ പറയണേ , പൂർണിമ ഇന്ദ്രജിത്തിന് മല്ലിക സുകുമാരന്റെ കുത്ത്
പൂർണിമ ഇന്ദ്രജിത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌ത ഒരു ചിത്രത്തിന് മറുപടിയായി അമ്മായിയമ്മ മല്ലിക സുകുമാരൻ നൽകിയ കമന്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. അടുപ്പം സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നില്ല, അത് വളർത്തുന്നു! നിങ്ങളുടെ കുഞ്ഞുങ്ങളെ ചേർത്തു പിടിക്കുക, അവരെ ചുംബിക്കുക, കെട്ടിപ്പിടിക്കുക; എന്തുതന്നെ ആയാലും നിങ്ങൾ അവരെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് അവരോട് പറയുക എന്നായിരുന്നു ഇളയ മകൾ നക്ഷത്രയെ ചുണ്ടോടു ചേർത്ത് ഉമ്മ വയ്ക്കുന്ന ചിത്രത്തോടൊപ്പം പൂർണിമ കുറിച്ചത്. അതിനു താഴെ വന്ന മല്ലികാ സുകുമാരന്റെ കമന്റ് ,”Correct….. അമ്മക്കും രണ്ടു Babies ഉണ്ട്…. മോള് പറഞ്ഞതുപോലെയൊക്കെ ഒന്നു ചെയ്യണമെന്നുണ്ട്….. കണ്ടാൽ ഊ വഴിയൊക്കെ ഒന്നു വരാൻ പറയണേ…..” എന്നായിരുന്നു. ഇത് കണ്ട് ആരാധകരും അമ്പരന്നു. ഉടൻ തന്നെ അടുത്ത കമന്റുമായി മല്ലിക എത്തി. “അല്ലെങ്കിലും കൂടാറുണ്ട്…. എന്റെ മൂത്ത മോളെ ഒന്നു ചൊടിപ്പിക്കാൻ പറഞ്ഞതല്ലേ…..” എന്ന് അവർ കുറിച്ചു.