33.4 C
Kottayam
Sunday, May 5, 2024

കിറ്റെക്‌സ് ജീവനക്കാര്‍ ഇന്ന് കമ്പനി പരിസരത്ത് മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കും

Must read

കൊച്ചി: കിറ്റെക്‌സുമായുള്ള പ്രശ്‌നത്തില്‍ വ്യവസായ വകുപ്പ് അനുരഞ്ജന ശ്രമം തുടരുന്നതിനിടെ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് ജീവനക്കാര്‍ സമരം നടത്തും. പ്രശ്നം പരിഹരിക്കുമെന്ന് പറയുന്നവര്‍ വീണ്ടും നോട്ടീസ് നല്‍കി ഉപദ്രവിക്കുകയാണെന്ന് കുറ്റപ്പെടുത്തിയാണ് കിറ്റെക്‌സിലെ 9500 ജീവനക്കാര്‍ കമ്പനി പരിസരത്ത് വൈകിട്ട് ആറു മണിക്ക് മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കുന്നത്. തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെടുന്നു.

അതിനിടെ വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട്, വകുപ്പ് ഡയറക്ടര്‍ക്ക് കൈമാറി. 3500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍ നിന്ന് കിറ്റെക്‌സ് പിന്‍മാറിയതിനെ തുടര്‍ന്ന് അനുരഞ്ജന നീക്കവുമായി വ്യവസായ മന്ത്രി പി.രാജീവ് തന്നെ നേരിട്ട് ഇടപെടല്‍ നടത്തുന്നുണ്ട്. എന്നാല്‍ റെയ്ഡ് നടത്തിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായാല്‍ മാത്രമേ സര്‍ക്കാരുമായി ചര്‍ച്ചയ്ക്കുള്ളൂ എന്ന നിലപാടിലാണ് കിറ്റെക്‌സ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week