25.6 C
Kottayam
Thursday, June 4, 2026

തലയുയർത്തി കേരളം,കോവിഡ് ഒന്നാം തരംഗം മുതൽ ഇതുവരെ നൽകിയത് 9 കോടി കിറ്റുകൾ

Must read

തിരുവനന്തപുരം : കോവിഡ് ഒന്നാം തരംഗത്തിൽ അപ്രതീക്ഷിതമായ ലേ‍ാക്ഡൗൺ കാലം മുതൽ റേഷൻകാർഡ് ഉടമകൾക്കും അശരണർക്കും അഗതികൾക്കും ഉൾപ്പെടെ സർക്കാർ നൽകിത്തുടങ്ങിയ അതിജീവനക്കിറ്റ് ദൗത്യം പുതിയ റെക്കേ‍ാർഡിലേക്ക്.

ഈ മാസത്തേത് അടക്കം മെ‍ാത്തം കിറ്റുകളുടെ എണ്ണം ഏതാണ്ട് 9 കേ‍ാടിയായി. ഇതിനായി ഏപ്രിൽവരെ 4,321.94 കേ‍ാടി രൂപ ചെലവഴിച്ചുവെന്നാണ് കണക്ക്. രാജ്യത്തു മറ്റെ‍ാരു സംസ്ഥാനത്തും ഈ മഹാമാരിക്കാലത്ത് ഭക്ഷണം ഉറപ്പാക്കാൻ ഇത്രയും വിപുലമായ ദൗത്യം നടക്കുന്നില്ല. കേരളത്തിന്റെ മാതൃകയിൽ തമിഴ്നാടും കർണാടകയും മറ്റു ചില സംസ്ഥാനങ്ങളും ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിച്ചെങ്കിലും പെ‍ാതുവിതരണ സമ്പ്രദായം ശക്തമല്ലാത്തതും റേഷൻ കാർഡുടമകളുടെ എണ്ണക്കുറവു കാരണം സഹായം ആവശ്യമുള്ളവരുടെ പകുതി പേർക്കുപേ‍ാലും കിറ്റ് ലഭ്യമായില്ലെന്നാണു വിവരം. മിക്കയിടത്തും തുടരാനുമായില്ല.

ആദ്യം ബിപിഎല്ലുകാർ, പിന്നീട് കേ‍ാവിഡ് നിയന്ത്രണങ്ങൾ തുടർന്നതേ‍ാടെ ഞെരുക്കത്തിലായ ഇടത്തരക്കാർ. തെ‍ാഴിൽ നഷ്ടപ്പെട്ടതേ‍ാടെ വരുമാനം നിലച്ചവർ–എല്ലാവരും കിറ്റിന്റെ പ്ര‍ാധാന്യം ഘട്ടംഘട്ടമായി തിരിച്ചറിഞ്ഞു. വരുമാനം നേ‍ാക്കാതെ എല്ലാവർക്കും കിട്ടി. റേഷൻകാർഡ് ഉടമകൾക്കു മാത്രമല്ല അഗതിമന്ദിരങ്ങൾ , അനാഥാലയങ്ങൾ, കന്യാസ്ത്രീ മഠങ്ങൾ, ആശ്രമങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്കും മുടങ്ങാതെ നൽകി.

രേ‍ാഗബാധ കുറഞ്ഞുവന്നതേ‍ാടെ കിറ്റുവാങ്ങുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും രണ്ടാംതരംഗം രൂക്ഷമായതേ‍ാടെ കിറ്റ് ബാക്കിവരാതെയായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ജെഇഇ അഡ്വാൻസ്ഡ് ഫലപ്രഖ്യാപന പോർട്ടലിൽ സുരക്ഷാവീഴ്ച; ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനിൽ പരസ്യമായി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷാ ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകം ഐഐടി റൂർക്കിയുടെ ഫലപ്രഖ്യാപന പോർട്ടലിൽ വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ...

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകർച്ചയിലേക്ക്;20 എം.പിമാര്‍ ബി.ജെ.പിയിലേക്ക്‌

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ബംഗാൾ നിയമസഭയിൽ ഭരണകക്ഷിയെ പൂർണ്ണമായി പിടിച്ചുലച്ച കടുത്ത രാഷ്ട്രീയ തർക്കങ്ങൾ ഉടൻ...

ചെങ്ങന്നൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റിനെ ചേംബറില്‍ കയറി ആക്രമിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റിനെ ചേംബറില്‍ കയറി ആക്രമിക്കാന്‍ ശ്രമിക്കുകയും സ്ഥലത്ത് നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്ത യുവാവിനെ നാട്ടുകാര്‍ മല്‍പ്പിടിത്തത്തിലൂടെ കീഴടക്കി. ചെങ്ങന്നൂര്‍ കോടതിയില്‍ മുന്‍സിഫ്-മജിസ്ട്രേറ്റ് അമലാ ലോറന്‍സിന്റെ ചേംബറില്‍ ബുധനാഴ്ച...

സീറ്റ് കവർ, ഡാഷ് കാം, സ്റ്റിക്കർ…. വാഹനങ്ങളിൽ 18 തരം മോഡിഫിക്കേഷൻ ആകാം, ഏറിയ പങ്കും നിലവിലുള്ള മാറ്റങ്ങള്‍ തന്നെ; സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കുന്നു

തിരുവനന്തപുരം: കേരളത്തിൽ മോട്ടോർ വാഹനങ്ങളിൽ നിയമപരമായി അനുവദിക്കാൻ കഴിയുന്ന വിവിധ തരത്തിലുള്ള മോഡിഫിക്കേഷനുകളെക്കുറിച്ച് സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി ഗതാഗത കമ്മീഷണർ സർക്കാരിന് സമർപ്പിച്ചു. ഗതാഗത വകുപ്പ് തയ്യാറാക്കിയ ഈ വിശദമായ റിപ്പോർട്ട് കൃത്യമായി...

ഇതുവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന‘വിചിത്രവാദം’, വി.ഡി സതീശനെതിരേ പിണറായി, വായിച്ചു നോക്കാതെ മറുപടിയെന്ന് മുഖ്യമന്ത്രിസഭയിൽ പോര്

തിരുവനന്തപുരം: നിയമസഭയിൽ ധവളപത്രത്തെച്ചൊല്ലി മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്കുതർക്കം. കേരളം ഇന്നേവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശം വീണിടത്ത് കിടന്ന് ഉരുളലാണെന്ന് പ്രതിപക്ഷ...

Popular this week