മലപ്പുറം:കോവിഡ് രോഗിയെ ആംബുലൻസിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. പുലാമന്തോൾ സ്വദേശി പ്രശാന്തിനെയാണ് പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. വണ്ടൂർ സ്വദേശിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.
ഏപ്രിൽ 27 ന് പുലർച്ചെയാണ് സംഭവം. പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിൽ കൊറോണ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് യുവതിക്ക് നേരെ ആംബുലൻസിൽ പീഡനശ്രമമുണ്ടായത്.
സ്‌കാനിങ്ങിനായി കൊണ്ടുപോവുമ്പോൾ ജീവനക്കാരൻ യുവതിയെ ഉപദ്രവിക്കുകയായിരുന്നു. പ്രതികരിക്കാൻ പോലുമാവാത്ത ആരോഗ്യനിലയിലായിരുന്നു താനെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. നേരത്തെ പത്തനംതിട്ട ആറൻമുളയിൽ സമാനമായ രീതിയിൽ പീഡനം നടന്നിരുന്നു. ഒന്നാംഘട്ട കൊറോണ വ്യാപനത്തിനിടെയായിരുന്നു സംഭവം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News