25.1 C
Kottayam
Thursday, November 14, 2024
test1
test1

ഈ ഓണക്കാലം കിഷ്‍കിന്ധാ കാണ്ഡം തൂക്കി,ആസിഫ് അലിയുടെ ഏറ്റവും മികച്ചത് ഇതാകില്ല;കുറിപ്പ് വൈറല്‍

Must read

കൊച്ചി:ആസിഫ് അലിയെ നായകനാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത കിഷ്‍കിന്ധാ കാണ്ഡം എന്ന ചിത്രം മികച്ച അഭിപ്രായം നേടിക്കൊണ്ട് മുന്നോട്ട് പോകുകയാണ്. ആദ്യ ദിവസങ്ങളില്‍ വലിയ ചലനം സൃഷ്ടിക്കാന്‍ സാധിച്ചില്ലെങ്കിലും റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 21 കോടിയാണ് ഒരാഴ്ച കൊണ്ട് കിഷ്‍കിന്ധാ കാണ്ഡം ഇതുവരെ നേടിയിരിക്കുന്നത്. സംസ്ഥാനത്ത് നിന്ന് മാത്രം ചിത്രത്തിന് ഇതുവരെ 12.3 കോടി രൂപ നേടാനായിട്ടുണ്ട്.

ചിത്രത്തെക്കുറിച്ച് ഡി വൈ എഫ് ഐ നേതാവും രാജ്യസഭ എംപിയുമായ എഎ റഹീം പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. ‘സിനിമയുടെ പേരു തിരഞ്ഞെടുത്തത്തിൽ പോലും ബ്രില്യൻസ് കാണാൻ കഴിയും.മലയാളത്തിലെ ഹെവി സസ്പെൻസ് ത്രില്ലറുകളിൽ ഏറ്റവും മികച്ച ഒന്നാണ് കിഷ്കിന്ധാകാണ്ഡം. ഏറ്റവും കുറഞ്ഞത് രണ്ടു തവണ കാണേണ്ട സിനിമ.’ എന്നാണ് റഹീം കുറിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണം രൂപംഇങ്ങനെ..

കിഷ്കിന്ധാകാണ്ഡം ഒരിക്കൽ കൂടി കാണണം. സസ്പെൻസ് ഇല്ലാതെ, ഒരിക്കൽ കൂടി കാണുമ്പോഴാണ് സിനിമയുടെ കരുത്ത് കൂടുതൽ അനുഭവപ്പെടുക എന്നാണ് തോന്നുന്നത്. ‘ഹെവി സസ്പെൻസ്’ആണ് കിഷ്കിന്ധാകാണ്ഡത്തിന്റെ സവിശേഷതകളിൽ ഒന്ന്. സസ്പെൻസിന്റെ കൊടുംഭാരം ഇല്ലാതെ, പിന്നെയും ഒരിക്കൽ കൂടി തിയറ്ററിൽ ഇരുന്നാൽ അജയ് ചന്ദ്രനും, അപ്പു പിള്ളയും ഓരോ സീനിലും ആദ്യത്തേതിൽ നിന്നും വ്യത്യസ്ത മാനമുള്ള മറ്റൊരു കഥപറയുന്നത് കാണാം..

ശ്യാമപ്രസാദിന്റെ ഋതു മുതൽ ആസിഫിന്റെ ഏതാണ്ട് എല്ലാസിനിമകളും കണ്ടിട്ടുണ്ട്. ഒരോ സിനിമയിലും നിന്ന് ആസിഫ് കൂടുതൽ ലേൺ ചെയ്യുകയായിരുന്നു. വരാനിരിക്കുന്ന ആസിഫിന്റെ മികച്ച വേഷങ്ങളെക്കുറിച്ച് പ്രേക്ഷകർക്ക് പ്രതീക്ഷ വർധിപ്പിക്കുന്നതാണ് അയാളുടെ ഓരോ സിനിമയും.

കിഷ്കിന്ധാകാണ്ഡത്തിലേതു ആസിഫിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്. പക്ഷേ,ആസിഫിന്റെ ഏറ്റവും മികച്ചത് ഇതാകില്ല. അതിനിയും വരാനിരിക്കുന്നതേയുള്ളൂ. ആസിഫ്,’അജയ് ചന്ദ്രനിൽ’നിന്നും കൂടുതൽ ലേൺ ചെയ്‌ത്‌ ഇതിനേക്കാൾ ശക്തമായ കഥാപാത്രത്തെ നമുക്ക് അടുത്ത സിനിമയിൽ തരും.

കിഷ്കിന്ധയിലെ ചില രംഗങ്ങളിൽ ആസിഫ് നമ്മളെ വിസ്മയിപ്പിക്കും. സിനിമയുടെ സസ്പെൻസിലേയ്ക്ക് ഈ കുറിപ്പ് അതിക്രമിച്ചു കടക്കാതിരിക്കാൻ, ഇപ്പോഴും എന്റെ മനസ്സിനെ പിന്തുടരുന്ന ആ രംഗങ്ങൾ ഇവിടെ എഴുതുന്നില്ല. കിഷ്കിന്ധ ഒരിക്കൽ കൂടി കാണുമ്പോൾ ആ മുഹൂർത്തങ്ങൾ കൂടുതൽ ഹൃദയഹാരിയായിരിക്കും, മറ്റൊരു കഥയുമായിരിയ്ക്കും.

കിഷ്കിന്ധയുടെ ശക്തമായ സ്ക്രിപ്റ്റിനെ കുറിച്ച് പരാമർശിക്കാതിരിക്കാനാകില്ല. ടിക്കറ്റ് കിട്ടാത്ത വിധം തിയറ്ററുകൾ നിറഞ്ഞു കവിയുന്നതിൽ സ്ക്രിപ്റ്റിനും മേക്കിങ്ങിനും നിർണായക റോൾ ഉണ്ട്.

കിഷ്കിന്ധ ഒരു ഫെസ്റ്റിവൽ മൂഡ് സിനിമയല്ല. ചിരിപ്പിക്കുന്ന,ഹരം കൊള്ളിക്കുന്ന ഒരു ഓണപ്പടം അല്ല. നമ്മളെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന, തിയറ്റർ വിട്ടാലും പ്രേക്ഷകരെ ഏറെ നേരം പിന്തുടരുന്ന ഒരു ഹെവി സിനിമ. എന്നിട്ടും ഈ ഓണക്കാലം ‘കിഷ്കിന്ധ തൂക്കുന്ന’കാഴ്ചയാണ് നമ്മൾ കണ്ടത്. അത് ആ പടത്തിന്റെ കരുത്തു കൊണ്ടാണ്, വ്യത്യസ്തത കൊണ്ടാണ്,അഭിനയ മുഹൂർത്തങ്ങൾ കൊണ്ടാണ്‌.

സിനിമയുടെ കരുത്ത് അതിന്റെ കാസ്റ്റിങ് കൂടിയാണ്. ആസിഫും, വിജയ് രാഘവനും, അപർണ്ണ ബാലമുരളിയും, ജഗതീഷും, അശോകനും മുതൽ ആസിഫിന്റെ മകനായി അഭിനയിച്ച കുട്ടി വരെ,എല്ലാ കഥാപാത്രങ്ങളുടെയും കൃത്യമായ കാസ്റ്റിങ് സിനിമയെ ശക്തമാക്കി.

അപ്പു പിള്ള മലയാള സിനിമയിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായി മാറി. വിജയരാഘവന്റെ വിരലുകൾ പോലും അഭിനയിക്കുകയായിരുന്നു. കഥാപാത്രത്തിന്റെ അതിസങ്കീർണ്ണമായ മനോവ്യവഹാരങ്ങളെ വിജയരാഘവൻ എന്ന മഹാപ്രതിഭ അങ്ങേയറ്റം തന്മയത്വത്തോടെ ചെയ്‌തു.

വലിച്ചു നീട്ടലില്ലാതെ കഥപറഞ്ഞു എന്നതാണ് സിനിമയുടെ മറ്റൊരു ഭംഗി.സിനിമയുടെ പേരു തിരഞ്ഞെടുത്തത്തിൽ പോലും ബ്രില്യൻസ് കാണാൻ കഴിയും.മലയാളത്തിലെ ഹെവി സസ്പെൻസ് ത്രില്ലറുകളിൽ ഏറ്റവും മികച്ച ഒന്നാണ് കിഷ്കിന്ധാകാണ്ഡം.ഏറ്റവും കുറഞ്ഞത് രണ്ടു തവണ കാണേണ്ട സിനിമ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Modi🎙 നരേന്ദ്രമോദിക്ക് ഡൊമിനിക്കയുടെ പരമോന്നത പുരസ്‌കാരം; ഇന്ത്യാ-കാരിക്കോം ഉച്ചകോടിക്കിടെ പുരസ്‌കാരം സമ്മാനിക്കും

ന്യൂഡല്‍ഹി: കരീബിയന്‍ രാഷ്ട്രമായ ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. കൊവിഡ് കാലത്ത് രാജ്യത്തിന് നല്‍കിയ സഹായങ്ങളും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം വളര്‍ത്താന്‍ നടത്തിയ ശ്രമങ്ങളും പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. 19...

Accident🎙 നിയന്ത്രണം നഷ്ടപ്പെട്ട് ആംബുലൻസ് മറിഞ്ഞു, രോഗി മരിച്ചു

കോട്ടയം: ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ചു. കോട്ടയം മുളക്കുളത്ത് വൈകീട്ട് ഏഴുമണിയോടെയായിരുന്നു അപകടം. പോത്താനിക്കാട് സ്വദേശി ബെന്‍സണ്‍ (37) ആണ് മരിച്ചത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ആംബുലന്‍സിലുണ്ടായിരുന്ന ബെന്‍സണിന്റെ ബന്ധു ബൈജു (50),...

വയനാട് ദുരന്തം; ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ല- കേന്ദ്ര സര്‍ക്കാര്‍

വയനാട്: വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. നിലവിലെ മാനദണ്ഡങ്ങള്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് കേന്ദ്രത്തിന്റെ വാദം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായാണ് കേന്ദത്തിന്റെ...

രാഷ്ട്രീയക്കാർക്ക് നൽകിയത് 1368 കോടിരൂപ; സാന്റിയാഗോ മാർട്ടിന്റെ വസതികളിലും കേന്ദ്രങ്ങളിലും ഇഡി റെയ്ഡ്

മുംബൈ: ലോട്ടറി രാജാവ് എന്ന പേരിൽ അറിയപ്പെടുന്ന പ്രമുഖ വ്യവസായി സാന്റിയാഗോ മാർട്ടിന്റെ വസതികളിലും കേന്ദ്രങ്ങളും പരിശോധന നടത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സാന്റിയാഗോ മാർട്ടിന്റെ മരുമകനും വിസികെ നേതാവുമായ അർജുൻ ആധവിന്റെ വീട്ടിലും...

പച്ചത്തെറി പറയാൻ പറഞ്ഞു, എനിക്ക് കഴിഞ്ഞില്ല, ഒടുവിൽ തർക്കം; സിനിമാ അനുഭവം പങ്കുവച്ച് സലിം കുമാർ

കൊച്ചി: ഷൂട്ടിംഗിനിടെ അസഭ്യമായ ഡയലോഗ് പറയാൻ വിസമ്മതിച്ചതിന്റെ അനുഭവം പങ്കുവച്ച് നടൻ സലിം കുമാർ. ആ ഡയലോഗ് പറയില്ലെന്ന് ഞാൻ നിർബന്ധം പിടിച്ചു. എന്നാൽ തന്നെകൊണ്ട് അത് സംവിധായകൻ പറയിച്ചുവെന്നും നടൻ പറഞ്ഞു....

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.