കൊച്ചിയില്‍ ആളുമാറി യുവാവിനെ തട്ടിക്കൊട്ടുപോയ ഗുണ്ടാസംഘത്തിലെ രണ്ടുപേര്‍ കൂടി പിടിയില്‍

കൊച്ചി:നഗരത്തിലെ ഫ്‌ളാറ്റില്‍ നിന്നും ആളുമാറി യുവാവിനെ തട്ടിക്കൊണ്ടു പോയ കേസില്‍ രണ്ടു പ്രതികള്‍ കൂടി അറസ്റ്റില്‍.പത്തനംതിട്ട മൈലപ്ര സ്വദേശി പ്രജീഷ് കുമാര്‍ (27)മാവേലിക്കര സ്വദേശി അജയരാജ്(24) എന്നിവരാണ് പിടിയിലായത്.നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് രണ്ടു യുവാക്കള്‍ അറസ്റ്റിലായിരുന്നു.ആലപ്പുഴ സ്വദേശിയായ അജ്മല്‍, സഞ്ജയ് എന്നിവരെ കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെയാണ് എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ ഫ്‌ളാറ്റില്‍ നിന്നും ഒരു സംഘം ആളുകള്‍ യുവാവിനെ തട്ടിക്കൊണ്ട് പോയത്. സുഹൃത്തിന്റെ ഫ്‌ളാറ്റിൽ എത്തിയ യുവാവിനെ ആളുമാറിയാണ് ഗുണ്ടാ സംഘം പിടിച്ച് കൊണ്ടുപോയത്. ദീര്‍ഘനേരത്തെ തെരച്ചിലിനൊടുവില്‍ വൈകുന്നേരത്തോടെ ഇടപ്പള്ളിയിലെ ഒരു ഹോട്ടല്‍ മുറിയില്‍ നിന്നും യുവാവിനെ പൊലീസ് കണ്ടെത്തി. പൊലീസിനെ കണ്ടയുടന്‍ സംഘങ്ങള്‍ ഇറങ്ങിയോടി. പിന്നീടാണ് രണ്ട് പ്രതികളെ പിടികൂടിയത്.

വീട്ടില്‍ അതിക്രമിച്ച് കടക്കല്‍, തട്ടിക്കൊണ്ട് പോകല്‍, വധശ്രമം എന്നീ വകുപ്പുകള്‍ ചുമത്തി ഇവര്‍ക്കെതിരെ കേസെടുത്തു. പിടിയിലായ അജ്മലും സഞ്ജയും നിരവധി കേസുകളില്‍ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു. സംഭവത്തില്‍ ഇനിയും കൂടുതല്‍ പ്രതികള്‍ പിടിയിലാകാനുണ്ടെന്ന്‌ പോലീസ്
അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News