മഹാവ്യാധിയും പ്രളയവും വര്‍ഷങ്ങള്‍ക്കു മുമ്പേ പ്രവചിച്ച വേദപണ്ഡിതന്‍ കൈമുക്ക് വൈദികന്‍ രാമന്‍ അക്കിത്തിരിപ്പാട് കൊവിഡ് ബാധിച്ച് മരിച്ചു

തൃശൂര്‍: വേദം , സംസ്‌കൃതം ,ജ്യോതിഷം എന്നീ മേഖലകളില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന കൈമുക്ക് വൈദികന്‍ രാമന്‍ അക്കിത്തിരിപ്പാടിനു ആദരാഞ്ജലികള്‍. സോമയാഗങ്ങളില്‍ വച്ച് വലുതായ അതിരാത്രത്തിനു കൈമുക്ക് വൈദികന്‍ രാമന്‍ അക്കിത്തിരിപ്പാട് കാര്‍മികത്വം വഹിച്ചിരുന്നു.

സോമയാഗങ്ങളില്‍ വച്ച് വലുതാണ് അഗ്‌നിയെന്ന അതിരാത്രം. അതിരാത്രത്തിന് 12 ദിവസമാണ് വേണ്ടത്. ഗൃഹസ്ഥനുമാത്രമേ യാഗം ചെയ്യാന്‍ അധികാരമുള്ളു. അയാള്‍ യാഗാധികാരമുള്ള കുടുംബത്തില്‍ നിന്നായിരുക്കുകയും വേണം. സോമയാഗം ചെയ്യും മുമ്പ് അഗ്‌നി ആധാനം ചെയ്യണം. അഗ്‌ന്യാധാനം ചെയ്തവരെ അടിത്തിരി എന്നും സോമയാഗം ചെയ്തവരെ സോമയാജി എന്നും അതിരാത്രം ചെയ്തവരെ അക്കിത്തിരി എന്നും വിളിക്കും.

മഹാവ്യധിയും പ്രളയവും വര്‍ഷങ്ങള്‍ക്കു മുമ്പേ പ്രവചിച്ച ജ്യോതിഷിയാണ് രാമന്‍ അക്കിത്തിരിപ്പാട്. 2020 ജൂണില്‍ രോഗത്തിന് ശമനമുണ്ടാകുമെന്നും 2021 വീണ്ടും വൈറസ് ബാധ വീണ്ടുമെത്തുമെന്നും അപ്പോള്‍ ഏഴു കോടി ജനങ്ങള്‍ക്ക് നാശമുണ്ടാകുമെന്നും രാമന്‍ അക്കിത്തിരിപ്പാട് ഒരു ജ്യോതിഷ കുറിപ്പില്‍ പറഞ്ഞിരുന്നു.2018ലുണ്ടായ പ്രളയവും അദ്ദേഹം 2008- ല്‍പ്രവചിച്ചിരുന്നുവെന്നും 2020-ലെ വൈറസ് ബാധ 2018 ലേ പ്രവചിക്കുകയായിരുന്നുവെന്നും പറയുന്നുണ്ട്.,/p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News