26.6 C
Kottayam
Saturday, May 18, 2024

മനുഷ്യക്കടത്ത് സംഘം തട്ടിക്കൊണ്ടു വന്ന പെണ്‍കുട്ടികളെ കേരളത്തില്‍ നിന്നു രക്ഷപ്പെടുത്തി

Must read

ന്യൂഡല്‍ഹി: ആസാമില്‍ നിന്നും മനുഷ്യക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഒന്‍പത് പെണ്‍കുട്ടികളെ കേരളത്തില്‍ നിന്നും രക്ഷപെടുത്തി. ഹൊജായ്, നാഗോണ്‍, സോണിത്പുര്‍, മോറിഗാവ്, കമ്രുപ് ജില്ലകളില്‍ നിന്നുള്ള പെണ്‍കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് പിടികൂടി. മുഫാസുല്‍ ഹക്ക്, രക്ബുള്‍ ഹുസൈന്‍ എന്നിവരാണ് അറസ്റ്റിലായത്. മനുഷ്യക്കടത്ത് സംഘത്തെപ്പറ്റി സൂചന ലഭിച്ച ഹൊജായ് പോലീസിന്റെ പ്രത്യേക സംഘം ജൂലൈ 13ന് തിരുവനന്തപുരത്തെ തമ്പാനൂരില്‍ എത്തിയിരുന്നു.

തുടര്‍ന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. ഇവരെ തിരികെ ആസാമിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week