മലപ്പുറത്ത് കോൺഗ്രസ് നേതാവിനെ തട്ടിക്കൊണ്ട് പാേയി, വാർത്ത പരന്നതോടെ വെറുതേ വിട്ടതായി വെളിപ്പെടുത്തൽ , തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സ്വർണ്ണ ഇടപാടുകൾ
മലപ്പുറം : മലപ്പുറത്ത് നിന്ന് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി റഷീദിനെ തട്ടിക്കൊണ്ട് പോയതായി പരാതി. പോലീസ് തെരച്ചിൽ ആരംഭിച്ചതോടെ മണിക്കൂറുകൾക്കുള്ളിൽ ഇയാൾ തിരിച്ചെത്തി. മലപ്പുറം സ്റ്റേഷനിലാണ് റഷീദ് എത്തിയത്.
തന്നെ തട്ടിക്കൊണ്ടു പോയത് നാലംഗ സംഘമാണെന്ന് റഷീദ് മധ്യമങ്ങളോട് പറഞ്ഞു. സംഘം ആദ്യം കൊണ്ട് പോയത് താനൂരിലേക്കാണ്, പിന്നീട് കൊണ്ടോട്ടിയില്‍ ഇറക്കി വിടുകയായിരുന്നു. തട്ടിക്കൊണ്ടുപോയ സംഘം തന്നെ മര്‍ദിച്ചുവെന്ന് റഷീദ് പൊലീസില്‍ മൊഴി നല്‍കി. നാലംഗ സംഘത്തില്‍ ഒരാളെ തിരിച്ചറിയാമെന്ന് റഷീദ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് മലപ്പുറം ഡിസിസി ഓഫീസ് പരിസരത്ത് നില്‍ക്കുകയായിരുന്ന പിപി റഷീദിനെ കാറിലെത്തിയ സംഘം കടത്തി കൊണ്ടുപോയത്. റഷീദിന്റെ വാഹനം ഇടിച്ചിട്ട ശേഷം ബലമായി കടത്തി കൊണ്ടു പോയതാണെന്നും ക്വട്ടേഷന്‍ സംഘമാണ് പിന്നിലന്നും സ്വര്‍ണം ഇടപാടുമായി ബന്ധപ്പെട്ട് നേരത്തെ ഭീഷണി ഉണ്ടായിരുന്നതായും റഷീദിന്റെ സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു.
പ്രതികളെ തിരിച്ചറിഞ്ഞതും വാര്‍ത്ത പരന്നതുമാണ് മണിക്കൂറുകള്‍ക്കകം വിട്ടയക്കാന്‍ കാരണെന്ന് റഷീദ് പറയുന്നു.