25.8 C
Kottayam
Friday, March 29, 2024

മഹാരാഷ്ട്രയിൽ എം.എൽ.എമാരെ അണിനിരത്തി ത്രികക്ഷി സഖ്യത്തിന്റെ ശക്തി പ്രകടനം, 25 എം.എൽ.എമാരുടെ കുറവെന്ന് ബി.ജെ.പി

Must read

മുംബൈ: മഹാരാഷ്​ട്രയില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരണ വിഷയത്തില്‍ സുപ്രീംകോടതി വിധി പറയാനിരിക്കെ എം.എല്‍.എമാരെ അണിനിരത്തി എന്‍.സി.പി-കോണ്‍ഗ്രസ്​-ശിവസേന സഖ്യം. സംയുക്ത യോഗം സാന്താക്രൂസ് ഈസ്റ്റിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലാണ് നടന്നത്. 162 എം.എല്‍.എമാരെ പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു യോഗം എന്ന് ഇവർ അവകാശപ്പെട്ടെങ്കിലും 137 എംഎൽഎ മാർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍, ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ, സുപ്രിയ സുലെ എം.പി, മകന്‍ ആദിത്യ താക്കറെ അടക്കമുള്ളവര്‍ പങ്കെടുത്തു.സഖ്യത്തെ പിന്തുണക്കുന്ന 162 എം.എല്‍.എമാരെ ഒരുമിച്ച്‌ അണിനിരത്തുമെന്നും മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് നേരിട്ടു വന്ന് എല്ലാം കാണാമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് വൈകീട്ട് ട്വീറ്റ് ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week