25.3 C
Kottayam
Tuesday, May 14, 2024

കൊല്ലം കരുനാഗപ്പള്ളിയില്‍ നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; നാടോടി സ്ത്രീ പിടിയില്‍

Must read

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌കൂളിനു സമീപത്തുനിന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. നാടോടി സ്ത്രീയാണ് കുട്ടിയെ കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. സ്‌കൂളിലേക്ക് ഒറ്റക്ക് നടന്നുപോകുമ്പോള്‍ കുട്ടിയെ സ്ത്രീ പിടികൂടുകയായിരുന്നു.

ഉടന്‍തന്നെ കുട്ടി കുതറിയോടി അടുത്ത വീട്ടില്‍ അഭയം തേടി. സംഭവത്തില്‍ പൊള്ളാച്ചി സ്വദേശിനിയായ ജ്യോതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. തുറയില്‍കുന്ന് എസ്എല്‍യുപി സ്‌കൂളിലെ വിദ്യാര്‍ഥിനിയെയാണ് നാടോടി സ്ത്രീ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week