ഡല്‍ഹിയില്‍ മാജിക് പ്രതീക്ഷിച്ചില്ലെന്ന് ഖുശ്ബു

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മാജിക്ക് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഖുശ്ബു സുന്ദര്‍. ‘ഡല്‍ഹിയില്‍ കോണ്‍ഗ്രസ് മാജിക്ക് പ്രതീക്ഷിച്ചിരുന്നില്ല. നാം വേണ്ടത് ചെയ്യുന്നുണ്ടോ ? നാം ശരിയായാണോ പ്രവര്‍ത്തിക്കുന്നത്. നാം ശരിയായ ട്രാക്കിലാണോ? നോ എന്നാണ് ഉത്തരം. നാം പ്രവര്‍ത്തിച്ച് തുടങ്ങേണ്ടിയിരിക്കുന്നു. ഇപ്പോഴല്ലെങ്കില്‍ പിന്നെയെപ്പോള്‍. താഴെ തട്ടിലും, മധ്യ നിരയിലും മുകള്‍ തട്ടിലും കാര്യങ്ങള്‍ ശരിയാക്കണം’-ഖുശ്ബു കുറിച്ചു.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടന്നു. ചില മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ അവസാനിച്ചു. സീലംപൂരിലും, ഡിയോളിലും, തിലക് നഗറിലും ആം ആദ്മി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ഡിയോളില്‍ പ്രകാശ് ജര്‍വാളും, സീലംപൂരില്‍ അബ്ദുല്‍ റഹ്മാനും തിലക് നഗറില്‍ നിന്ന് ജര്‍ണൈല്‍ സിംഗുമാണ് വിജയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News