EntertainmentKeralaNews

ഖുശ്ബു അഭിനയിച്ചത് മാത്രം കളഞ്ഞു; 17 മിനുറ്റിലെ സീനുകള്‍ക്ക് നടിയ്ക്ക് 40 ലക്ഷം പ്രതിഫലം

ചെന്നൈ:ഇളയദളപതി വിജയുടെ പൊങ്കല്‍ റിലീസിനെത്തിയ ചിത്രമാണ് വാരിസു. സൂപ്പര്‍താരത്തിന്റെ സിനിമകളെല്ലാം തിയറ്ററുകളിലും ബോക്‌സോഫീസിലുമൊക്കെ വിജയിക്കാറുള്ളത് പോലെ വാരിസു നും വലിയ ജനപ്രീതി ലഭിച്ചു. മാത്രമല്ല സിനിമയില്‍ അഭിനയിച്ച നടി രശ്മിക മന്ദാന മുതലുള്ള പല താരങ്ങളും ശ്രദ്ധിക്കപ്പെട്ടു.

എന്നാല്‍ നടി ഖുശ്ബുവും ഈ സിനിമയുടെ ഭാഗമായി ഉണ്ടായിരുന്നതിനെ പറ്റി വാര്‍ത്തകള്‍ വരികയാണ്. തെന്നിന്ത്യയിലെ മുതിര്‍ന്ന നടിയായ ഖുശ്ബു വാരിസു വില്‍ വളരെ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. എന്നാല്‍ അവസാന എഡിറ്റിങ്ങില്‍ ഖുശ്ബുവിന്റെ സീനുകള്‍ വെട്ടിക്കുറയ്ക്കുകയായിരുന്നു.

സാധാരണ താരങ്ങളുടെ ചില ഭാഗങ്ങള്‍ കളയുമെങ്കിലും സിനിമയിലെ കുറച്ച് ഭാഗത്തെങ്കിലും അവരെ കാണിക്കും. എന്നാല്‍ വാരിസുവില്‍ എവിടെയും ഖുശ്ബു ഉള്ളതായി കാണിക്കുന്നില്ല. എന്നാല്‍ പതിനേഴ് മിനുറ്റോളം വരുന്ന രംഗങ്ങള്‍ ഖുശ്ബുവിന്റേതായി ചിത്രീകരിച്ചിരുന്നു.

 khushboo-vijay

മാത്രമല്ല വലിയൊരു തുക പ്രതിഫലം നല്‍കി കൊണ്ടാണ് നടി ഈ ഭാഗത്ത് അഭിനയിച്ചതെന്നും ഇപ്പോള്‍ ഡിലീറ്റ് ചെയ്ത രംഗങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിടാന്‍ അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നതായിട്ടും റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

മാസങ്ങള്‍ക്ക് മുന്‍പാണ് വിജയ് ചിത്രം വാരിസു ല്‍ താനും ഉണ്ടെന്ന വിവരം ഖുശ്ബു പുറംലോകത്തെ അറിയിക്കുന്നത്. വിജയുടെയും രശ്മികയുടെയും കൂടെ നില്‍ക്കുന്ന ചിത്രവും നടി പുറത്ത് വിട്ടിരുന്നു. എന്നാല്‍ സിനിമ റിലീസിനെത്തി കഴിഞ്ഞപ്പോള്‍ ഖുശ്ബു എവിടെ എന്ന ചോദ്യം വന്നു. സിനിമയില്‍ എവിടെയും നടിയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. സിനിമയുടെ എഡിറ്ററായ പ്രവീണ്‍ കെഎല്‍ ആണ് ഒരു അഭിമുഖത്തില്‍ ഇതിനെ കുറിച്ച് സംസാരിച്ചിരിക്കുന്നത്.

 kushbu-sundar

സിനിമയില്‍ രശ്മിക അവതരിപ്പിച്ച കഥാപാത്രത്തിന്റെ അമ്മ വേഷത്തിലായിരുന്നു ഖുശ്ബുവും അഭിനയിച്ചത്. ഏകദേശം പതിനേഴ് മിനുറ്റോളം നീണ്ട രംഗങ്ങള്‍ ഖുശ്ബുവിന്റേതായി മാത്രമുണ്ട്. എന്നാല്‍ സിനിമയുടെ ഫൈനല്‍ ഔട്ട്പുട്ട് തയ്യാറാക്കിയപ്പോള്‍ ദൈര്‍ഘ്യം കൂടിയതിനെ തുടര്‍ന്ന് ആ കഥാപാത്രത്തെ തന്നെ ഉപേക്ഷിക്കുകയായിരുന്നു. സിനിമയില്‍ അതിഥി വേഷമായിട്ടാണ് ഖുശ്ബു വരുന്നതെങ്കിലും ഏകദേശം നാല്‍പത് ലക്ഷത്തോളം പ്രതിഫലം നല്‍കിയിരുന്നതായിട്ടാണ് വിവരം.

മാത്രമല്ല സിനിമയില്‍ നിന്നും ഖുശ്ബുവിന്റേതായി ഡിലീറ്റ് ചെയ്ത രംഗങ്ങള്‍ പുറത്ത് വിടണമെന്ന് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചതായിട്ടാണ് വിവരം. ചിത്രത്തില്‍ നിന്നും തന്റെ കഥാപാത്രത്തെ ഒഴിവാക്കിയത് ഖുശ്ബുവിന്റെ അറിവോട് കൂടിയാണോ എന്ന കാര്യത്തെ കുറിച്ച് കൂടുതല്‍ വ്യക്തതയില്ല. എന്നിരുന്നാലും നടി അതില്‍ എതിര്‍പ്പുകളൊന്നും ഉയര്‍ത്തിയിട്ടില്ലെന്നാണ് വിവരം.

 kushbu-sundar

എന്തായാലും ഒരു സിനിമയുടെ ഭാഗമാവുന്നതില്‍ സന്തോഷിച്ച്, അതിന് വേണ്ടി അധ്വാനിച്ചിട്ട് അത് സിനിമയില്‍ വരാതെ പോകുന്നത് വളരെ വേദന നല്‍കുന്ന കാര്യമാണെന്ന് പറയുകയാണ് ആരാധകര്‍. ഖുശ്ബിവിനെ പോലെ ഇത്രയും പ്രതിഭയുള്ള നടിയ്ക്ക് തന്നെ ഇങ്ങനൊരു അവസ്ഥ വന്നത് മോശമായി പോയെന്നും ഡിലീറ്റ് ചെയ്ത സീനുകളെങ്കിലും പുറത്ത് വിടുന്നതാണ് മര്യാദയെന്നും ആരാധകര്‍ പറയുന്നു.

ജനുവരിയില്‍ റിലീസ് ചെയ്ത സിനിമ ഇതിനകം ലോകം മുഴുവന്‍ പ്രദര്‍ശനത്തിനെത്തിച്ചിരുന്നു. ആദ്യ നാളുകളില്‍ തന്നെ റെക്കോര്‍ഡ് തുകയാണ് സിനിമയ്ക്ക് ലഭിച്ചത്. നിലവില്‍ പുറത്ത് വരുന്ന കണക്കുകള്‍ പ്രകാരം ചിത്രം മുന്നൂറ് കോടി ക്ലബ്ബില്‍ പ്രവേശിച്ചുവെന്നാണ് അറിയുന്നത്. ഇക്കാര്യം ഔദ്യോഗികമായി തന്നെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

വിജയ്, രശ്മിക എന്നിവര്‍ക്ക് പുറമേ, ശരത് കുമാര്‍, പ്രഭു, ജയസുധ, ശ്രീകാന്ത്, പ്രകാശ് രാജ്, സംഗീത, സംയുക്ത, യോഗി ബാബു എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button