24.4 C
Kottayam
Tuesday, June 9, 2026

പിതാവ് ഒരുപാട് ഉപദ്രവിക്കുമായിരുന്നു, രണ്ട് തവണ ഞാന്‍ ആ ത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു; വെളിപ്പെടുത്തലുമായി ഉര്‍ഫി ജാവേദ്

Must read

മുംബൈ:വ്യത്യസ്തമായ ഫാഷന്‍ പരീക്ഷണങ്ങളിലൂടെ സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറയുന്ന താരമാണ് ഉര്‍ഫി ജാവേദ്. വസ്ത്രധാരണത്തിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങളും താരം കേള്‍ക്കേണ്ടി വരാറുണ്ട്. എങ്കിലും എപ്പോഴും പുത്തന്‍ പരീക്ഷണങ്ങളുമായി എത്താറുണ്ട് താരം.

സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇടയ്ക്കിടെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഉര്‍ഫി.

ലഖ്‌നൗവിലെ ഒരു യഥാസ്ഥിതിക കുടുംബത്തിലാണ് ജനിച്ചത്. അഞ്ച് മക്കളില്‍ രണ്ടാമത്തെ കുട്ടിയായിരുന്നു. പിതാവ് ഒരുപാട് ഉപദ്രവിക്കുമായിരുന്നു എന്നാണ് ഉര്‍ഫി പറയുന്നത്. ‘അമ്മയെ അടക്കം അച്ഛന്‍ ഒരുപാട് അടിക്കുമായിരുന്നു. രണ്ട് തവണ ഞാന്‍ ആ ത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു.’

‘വല്ലപ്പോഴും മാത്രമേ ഞാന്‍ ആ വീട്ടില്‍ നിന്നും പുറത്തിറങ്ങിയിട്ടുള്ളു. പക്ഷെ ഞാന്‍ ഒരുപാട് ടിവി കാണുമായിരുന്നു. എനിക്ക് എപ്പോഴും ഫാഷനില്‍ താല്‍പര്യമുണ്ടായിരുന്നു. ഫാഷനില്‍ വലിയ പരിജ്ഞാനം ഒന്നുമില്ല. എന്നാല്‍ ഞാന്‍ എന്താണ് ധരിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് എനിക്കറിയാമായിരുന്നു.’

- Advertisement -

‘ഏറ്റവും മികച്ചതായും ഏറ്റവും വ്യത്യസ്തമായും വസ്ത്രം ധരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. എങ്ങനെയാണെന്ന് വച്ചാല്‍ ഇപ്പോള്‍ ഒരു പാര്‍ട്ടിക്ക് പോകുമ്പോള്‍ എല്ലാവരും എന്നെ തിരിഞ്ഞ് നോക്കുന്നത് പോലെ’ എന്നാണ് ഉര്‍ഫി പറയുന്നത്.

- Advertisement -

അടുത്തിടെ ഉര്‍ഫിയ്‌ക്കെതിരെ ഫത്വ പുറപ്പെടുപ്പിക്കണമെന്ന് നടനും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ഫൈസന്‍ അന്‍സാരി പറഞ്ഞിരുന്നു. ഉര്‍ഫിയുടെ വസ്ത്രധാരണ രീതി മുസ്ലീം സമുദായത്തെ അപമാനിക്കുന്നു എന്ന് ആരോപിച്ചാണ് ഫത്വ പുറപ്പെടുവിക്കുന്നതിന് വേണ്ടിയുള്ള അപേക്ഷ സമര്‍പ്പിക്കുന്നത്.

എന്നാല്‍ താന്‍ ഇസ്ലാം മതത്തേയോ മറ്റേതെങ്കിലും മതത്തേയോ പിന്തുടരുന്നില്ലെന്ന് ഉര്‍ഫി പറഞ്ഞിരുന്നു. ആളുകള്‍ അവരുടെ മതത്തിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നും ഉര്‍ഫി ഒരു ട്വീറ്റിലൂടെ അറിയിച്ചിരുന്നു. ഈ ട്വീറ്റിന് താഴെയും നിരവധി വിദ്വേഷ കമന്റുകളാണ് എത്തിയത്.

അതേസമയം, മുംബൈ നഗരത്തില്‍ തനിക്ക് വീടോ അപ്പാര്‍ട്ട്‌മെന്റോ വാടകക്ക് ലഭിക്കുന്നില്ലെന്ന് ഉര്‍ഫി ജാവേദ് പറഞ്ഞിരുന്നു. തന്റെ വസ്ത്രധാരമാണ് മുസ്ലിം ഉടമകളുടെ പ്രശ്‌നമെങ്കില്‍ ഹിന്ദു ഉടമകള്‍ വീട് തരാത്തത് താന്‍ മുസ്ലിമായത് കൊണ്ടാണെന്നും ഉര്‍ഫി ആരോപിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പ്രഭാതസവാരിക്കിറങ്ങിയ പതിനെട്ടുകാരിയെ തട്ടിക്കൊണ്ടുപോയി; റെയിൽവേ സ്റ്റേഷനിൽ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു

ദിബ്രുഗഡ്: പ്രഭാതസവാരിക്കിറങ്ങിയ പതിനെട്ടുകാരിയെ തട്ടിക്കൊണ്ടുപോയി റെയിൽവേ സ്റ്റേഷനിൽ ചാക്കിൽ കെട്ടിയ നിലയിൽ ഉപേക്ഷിച്ചു. അസമിലെ ദിബ്രുഗഡ് ജില്ലയിൽ തിങ്കളാഴ്ചയാണ് സംഭവം അരങ്ങേറിയത്. യുവതിയെ തിൻസൂകിയ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് റെയിൽവേ അധികൃതർ രക്ഷപ്പെടുത്തിയത്....

കനത്ത മഴ, ഒരു ജില്ലയിൽ കൂടി അവധി ;ആകെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി

കോഴിക്കോട്: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാസർകോട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ചൊവ്വാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ...

വിവാഹനിശ്ചയത്തിനായുള്ള ഒരുക്കങ്ങൾക്കിടെ യുവതി ജീവനൊടുക്കിയ നിലയിൽ

കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടിൽ യുവതിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പായത്തോട് മിച്ചഭൂമി ഒന്നാം പ്ലോട്ടിൽ താമസിക്കുന്ന ചേലോട്ടിൽ പ്രദീപ് കുമാർ-ബിന്ദു ദമ്പതികളുടെ മകൾ നന്ദന പ്രദീപ് (22) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12...

മമതയ്ക്ക് വൻ പ്രഹരം; നിയമസഭയ്ക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസ് പാർലമെന്റിലും പിളർന്നു, 20 എംപിമാർ എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു

ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമതാ ബാനർജിക്ക് കടുത്ത രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് പാർട്ടി പാർലമെന്ററി വിഭാഗത്തിലും ഇപ്പോൾ വൻ പിളർപ്പ് രൂപപ്പെട്ടിരിക്കുകയാണ്. പാർലമെന്റിൽ തങ്ങൾക്ക് പ്രത്യേക ഇരിപ്പിടം...

വീടും ആഭരണങ്ങളും കാണിച്ച് യൂട്യൂബിൽ ‘ഹോം ടൂർ’ വിഡിയോ; പിന്നാലെ യുവതിയുടെ വീട്ടിൽ വൻ കവർച്ച

ഭോപ്പാൽ: വീടും വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളുമെല്ലാം കാണിച്ചുള്ള 'ഹോം ടൂർ' വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ യൂട്യൂബറായ യുവതിയുടെ വീട് കൊള്ളയടിച്ചു. മധ്യപ്രദേശിലെ ശിവ്പുരി മൊഹാനി സ്വദേശിനിയും യൂട്യൂബറുമായ രചന ഗുർജാറിന്റെ വീട്ടിലാണ്...

Popular this week