24.2 C
Kottayam
Tuesday, June 9, 2026

വെണ്ണ പോലൊരു കൊച്ച്, നല്ല കുട്ടിയായിരുന്നു; അവതാരകയായ നയൻസിന് മേക്കപ്പ് ചെയ്ത അനില

Must read

കൊച്ചി:മലയാളിയായ നയൻതാര സിനിമാ ലോകത്ത് നേടിയെടുത്ത നേട്ടങ്ങൾ ചെറുതല്ല. 2000 ങ്ങളിൽ സിനിമാ ലോകത്തേക്ക് കടന്ന് വന്ന നടിമാരിൽ ഇന്നും സിനിമാ ലോകത്ത് തുടരുന്നവർ വിരളമാണ്. അതിൽ സൂപ്പർ താര പദവി കിട്ടിയവർ അതിലേറെ ചുരുക്കം.

മനസ്സിനക്കരെ എന്ന സത്യൻ അന്തിക്കാടിന്റെ സിനിമയിലൂടെയാണ് നയൻതാര അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. ആദ്യ സിനിമ തന്നെ ശ്രദ്ധിക്കപ്പെട്ടു. രാപ്പകൽ, നാടടുരാജാവ്, വിസ്മയത്തുമ്പത്ത് തുടങ്ങി മലയാളത്തിൽ ഒരുപിടി സിനിമകളിൽ അഭിനയിച്ച നടി തമിഴ്, തെലുങ്ക് സിനിമകളിലേക്ക് കടന്നു.

ഇതോടെയാണ് നയൻതാര എന്ന പേര് സിനിമാ ലോകത്ത് ചർച്ചയാവുന്നത്. തമിഴ്, തെലുങ്ക് സിനിമകളിൽ അതീവ ​ഗ്ലാമറസായാണ് നടി അക്കാലത്ത് അഭിനയിച്ചത്. തെന്നിന്ത്യൻ സിനിമകളിലെ ഗ്ലാമർ ഐക്കണായി നയൻ‌താര അന്ന് അറിയപ്പെട്ടു. അന്ന് നിരവധി വിവാ​ദങ്ങളിലും നടി പെട്ടു. എന്നാൽ ഇതൊന്നും കരിയറിനെ ബാധിക്കാതിരിക്കാൻ നയൻസ് ശ്രദ്ധിച്ചു.

- Advertisement -
Nayanthara

2013 ന് ശേഷം രാജാ റാണി മായ, നാനും റൗഡി താൻ, തനി ഒരുവൻ, ഇരുമുഖൻ തുടങ്ങി തുടരെ ഹിറ്റുകളുമായി നയൻസ് തരം​ഗം തീർത്തു. ഇതോടെയാണ് ലേഡി സൂപ്പർ സ്റ്റാർ പദവിയിലേക്ക് നടി ഉയരുന്നത്. ഇപ്പോഴിതാ നയൻതാരയുടെ തുടക്ക കാലത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മേക്കപ്പ് ആർട്ടിസ്റ്റ് അനില ജോസഫ്.

- Advertisement -

‘നയൻതാരയെ ആദ്യമായി മേക്കപ്പ് ചെയ്തത് ഞാനോർക്കുന്നു. സൂര്യ ടിവിയിൽ ആങ്കറായിരിക്കുന്ന സമയത്താണ്. നയൻതാര വന്നു. നയൻതാരയുമായി കൂടുതൽ അടുത്തു. കാരണം ഞങ്ങൾ ക്രിസ്ത്യനാണ്, തിരുവല്ലക്കാരിയും. എന്റെ അമ്മയുടെ വീടും തിരുവല്ലയിലാണ്. അപ്പോൾ ഞങ്ങൾ ഭയങ്കര അടുപ്പമായി’

‘അമ്മയും ഉണ്ടായിരുന്നു. പിന്നെ നയൻതാര എന്ത് സംശയത്തിനും വിളിക്കുമായിരുന്നു. വാക്സിം​ഗ് ആണോ ഷേവിം​ഗാണോ ത്രെഡിംഡ് ആണോ നല്ലതെന്ന് ചോദിച്ച്. വിസ്മയത്തുമ്പത്തിന്റെ സമയത്താണെന്ന് തോന്നുന്നു’

Nayanthara

‘വളരെ നല്ല കുട്ടിയായിരുന്നു നയൻതാര. സിംപിളും ഭയങ്കര സുന്ദരിയും. നാച്വറൽ ബ്യൂട്ടിയെന്ന് പറയാം. വെണ്ണ പോലെ ഒരു കൊച്ച്,’ അനില ജോസഫ് പറഞ്ഞു. ചാനൽ അവതാരകയായാണ് നയൻതാര കരിയർ തുടങ്ങുന്നത്. പിന്നീട് താരറാണിയായുള്ള നയൻസിന്റെ വളർച്ച അതിവേ​ഗമായിരുന്നു. കഴിഞ്ഞ വർഷമായിരുന്നു നയൻതാരയുടെ വിവാഹം.

- Advertisement -

ജൂൺ മാസത്തിലാണ് നയൻതാരയും വിഘ്നേശും മഹാബലിപുരത്ത് വെച്ച് വിവാഹത്തിൽ തമിഴ്നാട്ടിലെ പ്രമുഖരുൾപ്പെടെ പങ്കെടുത്തിരുന്നു. വിവാഹത്തിന് ശേഷം വാടക ഗർഭധാരണത്തിലൂടെ നയൻതാര ഇരട്ടക്കുട്ടികളെ സ്വീകരിച്ചത്. ഉലകം, ഉയിർ എന്നാണ് തന്റെ ആൺകുഞ്ഞുങ്ങൾക്ക് താര ദമ്പതികൾ പേര് നൽകിയിരിക്കുന്നത്.

കരിയറും കുടുംബ ജീവിതവും ഒന്നിച്ച് കൊണ്ട് പോവുകയാണ് നയൻതാരയിപ്പോൾ. അഭിനയത്തിന് പുറമെ ഭർത്താവിനൊപ്പം സിനിമാ പ്രൊഡക്ഷനിലും നയൻസ് സാന്നിധ്യമറിയിക്കുന്നു. കണക്ട് ആണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. മലയാളത്തിൽ ​ഗോൾഡ് എന്ന സിനിമയിലും നടി അഭിനയിച്ചു.

ഈ സിനിമ പൂർണ പരാജയമായിരുന്നു. നയൻസിന്റെ കഥാപാത്രത്തിന് വലിയ പ്രാധാന്യവും സിനിമയിലുണ്ടായിരുന്നില്ല. നിലവിലെ വിജയ പരാജയങ്ങൾ വിലയിരുത്തുമ്പോൾ ഒരു ഹിറ്റ് സിനിമ വരേണ്ടത് നയൻസിനെ സംബന്ധിച്ച് അനിവാര്യമായിരിക്കുകയാണ്. തുടരെ സിനിമകൾ പരാജയപ്പെടുന്നത് നടിയുടെ കരിയർ ​ഗ്രാഫിനെ ബാധിക്കാനിടയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീടും ആഭരണങ്ങളും കാണിച്ച് യൂട്യൂബിൽ ‘ഹോം ടൂർ’ വിഡിയോ; പിന്നാലെ യുവതിയുടെ വീട്ടിൽ വൻ കവർച്ച

ഭോപ്പാൽ: വീടും വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളുമെല്ലാം കാണിച്ചുള്ള 'ഹോം ടൂർ' വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ യൂട്യൂബറായ യുവതിയുടെ വീട് കൊള്ളയടിച്ചു. മധ്യപ്രദേശിലെ ശിവ്പുരി മൊഹാനി സ്വദേശിനിയും യൂട്യൂബറുമായ രചന ഗുർജാറിന്റെ വീട്ടിലാണ്...

കനത്ത മഴ, റെഡ് അലര്‍ട്ട് ⚠️ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ നാളെ രണ്ട് പ്രമുഖ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടിയന്തിരമായി അവധി പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലെ കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ എല്ലാത്തരം വിദ്യാഭ്യാസ...

മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം; പ്രമുഖ തമിഴ് യൂട്യൂബർ മാരിദാസ് പോലീസ് കസ്റ്റഡിയിൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരേയും സംസ്ഥാന മന്ത്രിമാർക്കെതിരേയും സോഷ്യൽ മീഡിയ വഴി കടുത്ത അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് പ്രമുഖ യൂട്യൂബർ മാരിദാസിനെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈയിൽ നിന്നും...

ഇന്ത്യയുടെ ആണവായുധ ശേഖരത്തിൽ വൻ വർദ്ധനവ്; പാകിസ്ഥാനെ മറികടന്നതായി സിപ്രി വാർഷിക റിപ്പോർട്ട്

ന്യൂഡൽഹി: അന്താരാഷ്ട്രതലത്തിൽ ആയുധ ശേഖരണത്തെയും വിവിധ രാജ്യങ്ങളുടെ പ്രതിരോധ ചെലവുകളെയും കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തുന്ന പ്രമുഖ ആഗോള സ്ഥാപനമായ സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) പുറത്തുവിട്ട ഏറ്റവും പുതിയ...

അതിശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്ക്; ഇന്ത്യയുടെ ആകാശത്തും ഇന്ന് രാത്രി അപൂർവ്വ ‘അറോറ’ ദൃശ്യമായേക്കും

മുംബൈ: ഇന്ത്യയുടെ വിസ്തൃതമായ ആകാശം ഇന്ന് രാത്രി തികച്ചും വിസ്മയകരവും അപൂര്‍വവുമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്. ഭൂമിയിലേക്ക് സൂര്യനിൽ നിന്നും അതിശക്തമായ സൗരക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആഗോള പ്രതിഭാസത്തിന്...

Popular this week