EntertainmentKeralaNews

KGF 2:’മാര്യേജ്.. മാര്യേജ്.. മാര്യേജ്.. ഐ ഡോണ്ട് ലൈക് ഇറ്റ്’; വൈറലായി കെജിഎഫ് ആരാധകന്‍റെ കല്യാണക്കത്ത്

വൻ സിനിമകളുടെ റെക്കോർഡുകൾ തകർത്ത് യാഷിന്റെ കെജിഎഫ് 2(KGF 2) തിയറ്റുകളിൽ മുന്നേറുകയാണ്. പതിനാലാം തീയതി മുതൽ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ മറ്റൊരു ചരിത്രം കുറിക്കുക ആയിരുന്നു യാഷ്. ചിത്രത്തിലെ ഡയലോ​ഗുകളും പാട്ടും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ഇപ്പോഴിതാ ഒരു വിവാഹ ക്ഷണക്കത്താണ് ശ്രദ്ധനേടുന്നത്. 

കർണാടക സ്വദേശി ചന്ദ്രശേഖറിന്റേതാണ് കല്യാണക്കത്ത്. അടുത്ത മാസം പതിമൂന്നിനാണ് കർണാടകക്കാരി തന്നെയായ ശ്വേതയെ ചന്ദ്രശേഖർ വിവാഹം ചെയ്യുന്നത്. വധൂവരന്മാരുടെ വിരങ്ങൾക്ക് താഴെയാണ് കെജിഎഫിലെ ഹിറ്റ് ഡയലോ​ഗ് മറ്റൊരു രീതിയിൽ അച്ചടിച്ചിരിക്കുന്നത്. “മാര്യേജ്….മാര്യേജ്…മാര്യേജ്…ഐ ഡോണ്ട് ലൈക് ഇറ്റ്..ഐ അവോയ്ഡ്..ബട്ട് മൈ റിലേട്ടീവ്‌സ് ലൈക് മാര്യേജ്, ഐ കാന്റ് അവോയ്ഡ്”, എന്നായിരുന്നു ഡയലോ​ഗ്. ഈ ക്ഷണക്കത്ത് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. 

“വയലൻസ് വയലൻസ് വയലൻസ്.. ഐ ഡോണ്ട് ലൈക് ഇറ്റ്… ബട്ട് വയലൻസ് ലൈക് മി.. ഐ കാന്റ് അവോയ്ഡ്” ഈ മാസ് ഡയലോഗ് ഇന്ന് കൊച്ചുകുട്ടികൾ പോലും മനഃപാഠമാണ്. 

അതേസമയം, 250 കോടി ക്ലബ്ബില്‍ ഏറ്റവും വേഗത്തില്‍ ഇടം പിടിച്ചിരിക്കുന്ന ഹിന്ദി ചിത്രമായി മാറിയിരിക്കുകയാണ് കെജിഎഫ് 2 ന്‍റെ ഹിന്ദി പതിപ്പ്. ഏഴ് ദിവസം കൊണ്ടാണ് കെജിഎഫ് 2 ന്റെ നേട്ടം. ബോളിവുഡിന്‍റെ ബോക്സ് ഓഫീസില്‍ നാഴികക്കല്ല് തീര്‍ത്ത ചിത്രങ്ങളെയൊക്കെ ഈ നേട്ടത്തില്‍ പ്രശാന്ത് നീല്‍ ചിത്രം മറികടന്നിരിക്കുകയാണ്.

ആദ്യ 4 ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയ ആഗോള ഗ്രോസ് 546 കോടി രൂപയാണ്. യഷ് നായകനായ പിരീഡ് ഗ്യാങ്സ്റ്റര്‍ ഡ്രാമ  ചിത്രത്തില്‍ സഞ്ജയ് ദത്ത് ആണ് അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു, അര്‍ച്ചന ജോയ്‍സ്, ടി എസ് നാഗഭരണ, ശരണ്‍, അവിനാശ്, സക്കി ലക്ഷ്‍മണ്‍, വസിഷ്ട സിംഹ, ഹരീഷ് റായ്, ദിനേശ് മാംഗളൂര്‍, തരക്, രാമചന്ദ്ര രാജു, വിനയ് ബിഡപ്പ, അശോക് ശര്‍മ്മ, മോഹന്‍ ജുനേജ, ഗോവിന്ദ ഗൗഡ, ജോണ്‍ കൊക്കന്‍, ശ്രീനിവാസ് മൂര്‍ത്തി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button