25.5 C
Kottayam
Friday, June 5, 2026

താലിബാന്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ സംഘത്തിലെ മലയാളി കണ്ണൂരിലെത്തി

Must read

കണ്ണൂര്‍: കാബുള്‍ വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ താലിബാന്‍ തട്ടിയെടുത്ത വാഹനത്തിലെ മലയാളി ഡല്‍ഹി വഴി നാട്ടില്‍ തിരിച്ചെത്തി. കണ്ണൂര്‍ സ്വദേശി ദീദില്‍ പാറക്കണ്ടിയാണ് ഉച്ചയോടെ നാട്ടിലെത്തിയത്. ദീദില്‍ അടക്കം 150 ഓളം ഇന്ത്യക്കാര്‍ സഞ്ചരിച്ച ആറ് ബസുകളാണ് കഴിഞ്ഞ ദിവസം താലിബാന്‍ പിടിച്ചെടുത്തത്. തുടര്‍ന്ന ഒറ്റപ്പെട്ട സ്ഥലത്ത് എത്തിച്ച് യാത്രക്കാരില്‍ നിന്ന രേഖകളും മൊബൈല്‍ ഫോണുകളും ബാഗുകളും പിടിച്ചെടുത്തിരുന്നു. സര്‍ക്കാരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഇവരെ വിട്ടയച്ചത്.

ആക്രമിക്കില്ലെന്നും നാട്ടില്‍ നില്‍ക്കണമെന്നുമുള്ള താലിബാന്റെ വാക്ക് വിശ്വസിച്ചതാണ് അബദ്ധമായതെന്ന് ദീദില്‍ പാറക്കണ്ടി മാധ്യമങ്ങളോട് പറഞ്ഞു. കാബൂള്‍ സുരക്ഷിതമായിരുന്നു. മടങ്ങാനിരിക്കേയാണ് താലിബാന്‍ കാബൂള്‍ പിടിച്ചടക്കുന്നത്. അവരുടെ കൂടെ ജോലി ചെയ്തുകൂടെയെന്ന് ചോദിച്ചത് വിശ്വസിച്ചിരുന്നു. ഇതുവരെയുള്ള സ്ഥിതിഗതികള്‍ നല്ലതായിരുന്നു. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുണ്ട്.

സ്ഥിതിഗതികള്‍ മെച്ചപ്പെട്ടാല്‍ തിരിച്ചുപോകുന്നത് പരിഗണിക്കും. അവിടെയുള്ള ഇന്ത്യക്കാരുടെ സുരക്ഷയെ കരുതി താലിബാനെതിരെ ഇപ്പോഴൊന്നും പറയാനാവില്ല. എന്നാല്‍ അവരുടെ നേതൃത്വത്തിലുള്ള ഭരണം എന്താകുമെന്ന് ചിന്തിക്കാവുന്നതേയുള്ളുവെന്നും ദീദില്‍ പാറക്കണ്ടി പറഞ്ഞു. മോചനത്തിന് ഇടപെട്ട പ്രധാനമന്ത്രി, മുഖ്യമന്ത്രി, കമ്പനി സി.ഇ.ഒ, മാധ്യമങ്ങള്‍ എന്നിവരോട് നന്ദിയുണ്ടെന്നും ദീദില്‍ പറഞ്ഞു. അഫ്ഗാനിസ്താനില്‍ നിന്ന് ഇന്നലെയാണ് ദീദില്‍ അടങ്ങുന്ന സംഘം ഡല്‍ഹിയിലെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week